Kerala

കുന്നംകുളത്തും മുരിയാടും പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കുന്നംകുളം നഗരസഭയുടെ 12, 19,20 ഡിവിഷനുകള്‍, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പ്രഖ്യാപിച്ചു.

കുന്നംകുളത്തും മുരിയാടും  പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
X

തൃശൂര്‍: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി കുന്നംകുളം നഗരസഭയുടെ 12, 19,20 ഡിവിഷനുകള്‍, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പ്രഖ്യാപിച്ചു.

നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ 10, 11, 25 ഡിവിഷനുകള്‍, നടത്തറ ഗ്രാമപഞ്ചായത്തിലെ 8ാം വാര്‍ഡ്, പുത്തന്‍ചിറയിലെ 06, 07 വാര്‍ഡുകള്‍, അന്നമനടയിലെ 17, 07, 08 വാര്‍ഡുകള്‍, അരിമ്പൂരിലെ 5ാം വാര്‍ഡ്, ആതിരപ്പിളളിയിലെ 4ാം വാര്‍ഡ്, ഇരിങ്ങാലക്കുട നഗരസഭയിലെ 27ാം ഡിവിഷന്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.

Next Story

RELATED STORIES

Share it