Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ 21ന് കോണ്‍ഗ്രസ് പ്രതിഷേധം

ഡിസിസികളുടെ നേതൃത്വത്തില്‍ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ 21ന് കോണ്‍ഗ്രസ് പ്രതിഷേധം
X

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബര്‍ 21ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലകളിലെ പ്രതിഷേധ പരിപാടികള്‍ താഴെപ്പറയുന്ന നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ (കാസര്‍ഗോഡ്), കെ സുധാകരന്‍ എംപി (കണ്ണൂര്‍), എം കെ രാഘവന്‍ എംപി (വയനാട്), ഡോ.ശശി തരൂര്‍ എംപി(കോഴിക്കോട് ), പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (മലപ്പുറം), ബെന്നി ബഹനാന്‍ എംപി(തൃശൂര്‍), വി ഡി സതീശന്‍ എംഎല്‍എ (എറണാകുളം), കെ സി ജോസഫ് എംഎല്‍എ(കോട്ടയം), എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍(ആലപ്പുഴ), ഡീന്‍ കുര്യാക്കോസ് എംപി(ഇടുക്കി), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് എംപി (കൊല്ലം) മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ (തിരുവനന്തപുരം).

Next Story

RELATED STORIES

Share it