Kerala

മോഡിയെ ഗാന്ധിജിയോടുപമിച്ച അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്തു കൊണ്ടുപോകണമെന്ന് കെ സുധാകരന്‍

ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ആളാണ് അബ്ദുള്ളക്കുട്ടി. അദ്ദേഹത്തിന് അത് പരിചിതമായിരിക്കും.സിപിഎം ചെയ്യുന്നതുപോലെ പാര്‍ടി വിടുന്നവരെ കാലും കൈയും വെട്ടാനൊന്നും തങ്ങള്‍ പോകില്ല.വഴിയോരത്ത് രാത്രിയില്‍ കാത്തിരിക്കുന്ന മാംസകച്ചവടക്കാരെ പോലെ ബിജെപിക്കാര്‍ മറ്റു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും ആളുകളെ കിട്ടാന്‍ കാത്തിരിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു

മോഡിയെ ഗാന്ധിജിയോടുപമിച്ച അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്തു കൊണ്ടുപോകണമെന്ന് കെ സുധാകരന്‍
X

കണ്ണൂര്‍: മോഡിയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍.ഗാന്ധിജിക്ക് തുല്യമായി നരേന്ദ്രമോഡിയെ ഉപമിക്കുന്ന ഒരാളെ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലല്ല മറിച്ച് കുതിരവട്ടത്താണ് കൊണ്ടുപോകേണ്ടതെന്ന് കെ സുധാകരന്‍. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഗാന്ധിജിക്കു തുല്യനാണ് മോഡിയെന്നും അദ്ദേഹത്തിന്റെ വികസനം ലോകത്തിന് മാതൃകയാണെന്നും പറയുന്ന അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന്റെ അകത്ത് ഇരിക്കേണ്ട ആളല്ല. അതിനേക്കാള്‍ വലിയ ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കേണ്ട ആളാണെന്നും കെ സുധാകരന്‍ പരിഹസിച്ചു.ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ആളാണ് അബ്ദുള്ളക്കുട്ടി. അദ്ദേഹത്തിന് അത് പരിചിതമായിരിക്കും.കോണ്‍ഗ്രസിലേക്ക് വരുന്നവരെ തങ്ങള്‍ സ്വീകരിക്കും. പോകുമ്പോള്‍ തങ്ങള്‍ ചോദിക്കും എപ്പോഴാണ് തിരിച്ചുവരുന്നതെന്ന്. സിപിഎം ചെയ്യുന്നതുപോലെ പാര്‍ടി വിടുന്നവരെ കാലും കൈയും വെട്ടാനൊന്നും തങ്ങള്‍ പോകില്ല.വഴിയോരത്ത് രാത്രിയില്‍ കാത്തിരിക്കുന്ന മാംസകച്ചവടക്കാരെ പോലെ ബിജെപിക്കാര്‍ മറ്റു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും ആളുകളെ കിട്ടാന്‍ കാത്തിരിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it