Kerala

നെയ്യാറ്റിൻകര ന​ഗരസഭയിൽ കൈയ്യാങ്കളി; പരിക്കേറ്റ് ചെയർപേഴ്സൺ ആശുപത്രിയിൽ

ഹീബക്കു നേരെ അസഭ്യവുമായി പാഞ്ഞടുത്ത കോൺഗ്രസുകാർ അക്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.

നെയ്യാറ്റിൻകര ന​ഗരസഭയിൽ കൈയ്യാങ്കളി; പരിക്കേറ്റ് ചെയർപേഴ്സൺ ആശുപത്രിയിൽ
X

തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭയിൽ കൈയ്യാങ്കളി. അഴിമതി ആരോപണം നേരിടുന്ന ന​ഗരസഭ ചെയർപേഴ്സൺ ഹീബ ബോധരഹിതയായി. സംഘർഷത്തിൽ കണ്ണിന് പരിക്കേറ്റ ചെയർപേഴ്സണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹീബയ്ക്ക് നേരെ കോൺഗ്രസ് വധശ്രമമെന്ന് എൽഡിഎഫ് ആരോപണം. ഹീബക്കു നേരെ അസഭ്യവുമായി പാഞ്ഞടുത്ത കോൺഗ്രസുകാർ അക്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ എൽഡിഎഫ് പ്രതിഷേധിക്കുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നു.

Next Story

RELATED STORIES

Share it