Kerala

'ലോക്ക് ഡൗണില്‍ ഇളവുനല്‍കി ജനജീവിതം സുഗമമാക്കണം'; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി ഡി സതീശന്‍

ലോക്ക് ഡൗണില്‍ ഇളവുനല്‍കി ജനജീവിതം സുഗമമാക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി ഡി സതീശന്‍
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ അക്കാര്യം ഗൗരവമായി പരിഗണിച്ച് നിയന്ത്രണങ്ങളില്‍ ഇളവുനല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കത്തിന്റെ പൂര്‍ണരൂപം: മെയ് മാസം എട്ടാം തിയ്യതി മുതല്‍ സംസ്ഥാനത്ത് തുടരുന്ന ലോക്ക് ഡൗണ്‍ ഇന്ന് 38 ദിവസമാവുകയാണ്.

ലോക്ക് ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയ്ത് ജീവിക്കുന്നവര്‍, ദിവസ വേതനക്കാര്‍, കര്‍ഷകര്‍, വ്യാപാരികള്‍, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, തീരമേഖലകളില്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍, വീട്ടുജോലിക്കാര്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട സംരംഭകരും അതിലെ തൊഴിലാളികളും തുടങ്ങി നാനാതുറയിലും ഉള്‍പ്പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്.

നിരവധി പേരുടെ തൊഴിലും നഷ്ടപ്പെട്ടു. ഇനിയും ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കൊവിഡ് വ്യാപനം തടയുന്നതിനാവശ്യമായ നിയന്ത്രണങ്ങള്‍ തുടരുന്നതിനൊപ്പം കൂടുതല്‍ ഇളവുകള്‍ നല്‍കി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it