ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണിൽ നിയന്ത്രിത ഇളവുകൾ
ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കും യാത്ര ചെയ്യാം.
BY SDR13 Jun 2020 9:00 AM GMT
X
SDR13 Jun 2020 9:00 AM GMT
തിരുവനന്തപുരം: കൊറോണ വ്യാപനം തടയാനായി പ്രഖ്യാപിച്ച ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക്ക്ഡൗണിൽ സംസ്ഥാന സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കുമാണ് ഇളവ് നൽകുക. പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. അതേസമയം, കടകൾ തുറക്കുന്നതിലും മറ്റു ആവശ്യങ്ങൾക്കായി വാഹനമോടിക്കുന്നതിനും ഇളവില്ല.
ആരാധാനാലയങ്ങളിലെ പ്രാർഥനക്കുള്ള വിലക്ക് കഴിഞ്ഞ എട്ടിന് നീക്കിയിരുന്നു. ക്രിസ്ത്യൻ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാർഥന നടക്കുന്ന സാഹചര്യമുണ്ട്. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൗണിന്റെ കാര്യത്തിൽ ചില ആശയകുഴപ്പങ്ങൾ നിലനിന്നിരുന്നു. തുടർന്നാണ് സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവ് നൽകിയിയത്.
Next Story
RELATED STORIES
ഖാലിസ്ഥാന്‍വാദി സംഘടനകളില്‍നിന്ന് ഫണ്ട് വാങ്ങിയെന്ന്;...
7 May 2024 5:31 AM GMTപാലക്കാട് മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000...
7 May 2024 5:28 AM GMTബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു; റോക്കറ്റിലെ ഓക്സിജന്‍...
7 May 2024 5:27 AM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്; ആര്യ രാജേന്ദ്രന്റെയും...
7 May 2024 5:26 AM GMTമാപ്പിള കലാ അക്കാദമി ചെയര്മാന് പി എച്ച് അബ്ദുല്ല അന്തരിച്ചു
7 May 2024 5:19 AM GMTഝാര്‍ഖണ്ഡിലെ ഇഡി റെയ്ഡില്‍ കണ്ടെടുത്തത് 35 കോടി
7 May 2024 4:34 AM GMT