Kerala

ഭക്ഷ്യവകുപ്പിനെപ്പറ്റി പരാതികളും നിര്‍ദേശങ്ങളും ചൊവ്വ മുതല്‍ വെള്ളി വരെ മന്ത്രിയെ അറിയിക്കാം

ഭക്ഷ്യവകുപ്പിനെപ്പറ്റി പരാതികളും നിര്‍ദേശങ്ങളും ചൊവ്വ മുതല്‍ വെള്ളി വരെ മന്ത്രിയെ അറിയിക്കാം
X

കല്‍പ്പറ്റ: പൊതുവിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭക്ഷ്യപൊതുവിതരണമന്ത്രി അഡ്വ. ജി ആര്‍ അനില്‍ വിലയിരുത്തുന്നു. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ടെലിഫോണിലൂടെയും ഓണ്‍ലൈനായുമാണ് മന്ത്രി ആശയവിനിമയം നടത്തുന്നത്. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ മൂന്നൂമണിവരെ മന്ത്രി വെര്‍ച്വല്‍ സംവാദം നടത്തുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഫോണിലൂടെ മന്ത്രിയുമായി ആശയവിനിമയം നടത്താം. 8943873068 എന്ന ഫോണ്‍ നമ്പരിലേക്കാണ് വിളിക്കേണ്ടത്.

വിശദമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ളവര്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ സൂം പ്ലാറ്റ്‌ഫോം വഴി സംവദിക്കാം. ഇതിന്റെ ലിങ്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ്, പി.ആര്‍.ഡി വെബ്‌സൈറ്റുകള്‍ വഴി ലഭ്യമാക്കും. ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും നിലവിലെ പോരായ്മകളും പരാതികളും ഈ മാര്‍ഗങ്ങളിലൂടെ നേരിട്ടറിയിക്കാം. ഇതിനുപുറമേ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ 1967 എന്ന ടോള്‍ ഫ്രീ നമ്പരും pg.civilsupplieskerala.gov.in എന്ന പോര്‍ട്ടലും ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. min.food@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും രേഖാമൂലം അറിയിക്കാം.

Next Story

RELATED STORIES

Share it