Kerala

'നിയമം സംരക്ഷിക്കേണ്ടയാള്‍ ഗുരുതരമായ കുറ്റം ചെയ്തു'; നൂറനാട് സംഘര്‍ഷത്തില്‍ അറസ്റ്റിലായ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി

യൂത്ത് കോണ്‍ഗ്രസ് നേതാവ് മുത്താര രാജാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. നിയമം സംരക്ഷിക്കേണ്ടയാള്‍ ഗുരുതരമായ കുറ്റം ചെയ്തുവെന്നും പബഌക് പ്രോസിക്യൂട്ടര്‍ പദവിയിലിരിക്കാന്‍ സോളമന്‍ അര്‍ഹനല്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. സേളമനെ പോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

നിയമം സംരക്ഷിക്കേണ്ടയാള്‍ ഗുരുതരമായ കുറ്റം ചെയ്തു; നൂറനാട് സംഘര്‍ഷത്തില്‍ അറസ്റ്റിലായ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി
X

ആലപ്പുഴ: നൂറനാട് സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ അറസ്റ്റിലായ മാവേലിക്കര ജില്ലാ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. സോളമനെതിരേ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് മുത്താര രാജാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. നിയമം സംരക്ഷിക്കേണ്ടയാള്‍ ഗുരുതരമായ കുറ്റം ചെയ്തുവെന്നും പബഌക് പ്രോസിക്യൂട്ടര്‍ പദവിയിലിരിക്കാന്‍ സോളമന്‍ അര്‍ഹനല്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. സേളമനെ പോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ആലപ്പുഴ നൂറനാട്ടെ സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് മാവേലിക്കര ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായ സോളമനെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസുകാരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. നൂറനാട് പോലിസ് സ്‌റ്റേഷനില്‍ ഹാജരായ സോളമനെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗം കൂടിയാണ് സോളമന്‍. കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ വെച്ച് ഇയാള്‍ ആക്രമണത്തിന് നിര്‍ദ്ദേശിക്കുന്ന വിഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സോളമനെ കേസില്‍ പ്രതി ചേര്‍ത്തത്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്തതെങ്കിലും സോളമനെതിരേ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന വകുപ്പു മാത്രം ചുമത്തിയതതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it