Kerala

വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുത്തെന്ന പരാതി; സിപിഎം നേതാവിനെതിരേ കേസെടുത്തു

അതേസമയം, ബിജുവിനെ സിപിഎമ്മില്‍ നിന്ന് അന്വേഷണ വിധേയമായി ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്തതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു

വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുത്തെന്ന പരാതി; സിപിഎം നേതാവിനെതിരേ കേസെടുത്തു
X

കണ്ണൂര്‍: ആറു ലക്ഷത്തോളം രൂപയുടെ വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ബാങ്ക് കലക്്ഷന്‍ ഏജന്റായ സിപിഎം നേതാവിനെതിരേ പോലിസ് കേസെടുത്തു. തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് ജനറല്‍ മാനേജറുടെ പരാതിയില്‍ സിപിഎം തലശ്ശേരി ലോക്കല്‍ കമ്മിറ്റിയംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമായ കെ കെ ബിജുവിനെതിരേയാണ് കേസെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷനുകള്‍ സഹകരണ ബാങ്കുകള്‍ മുഖേനയാണ് വിതരണം ചെയ്യുന്നത്. പെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട ജീവനക്കാരിലൊരാളാണ് കലക്്ഷന്‍ ഏജന്റായ ബിജു. വാര്‍ധക്യ പെന്‍ഷന്‍ അനുവദിച്ചിട്ടും ലഭിച്ചില്ലെന്നാരോപിച്ച് വൃദ്ധന്‍ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. വിശദമായ അന്വേഷണ യാളുടെ പണം വ്യാജഓപ്പിട്ട് ബിജു കൈപ്പറ്റിയതായി തെളിഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെയും മറ്റു പലരുടെയും പെന്‍ഷന്‍ തുക വ്യാജ ഒപ്പിട്ട് ബിജു കൈപ്പറ്റിയെന്നു കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സിപിഎം ഭരണസമിതിക്കു കീഴിലുള്ള തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് അധികൃതര്‍ രേഖാമൂലം പരാതി നല്‍കിയത്. അതേസമയം, ബിജുവിനെ സിപിഎമ്മില്‍ നിന്ന് അന്വേഷണ വിധേയമായി ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്തതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it