Kerala

പരാതിക്കാരനോട് മോശമായി പെരുമാറി; നെയ്യാര്‍ ഡാം എഎസ്ഐയെ സ്ഥലം മാറ്റി

പരാതിക്കാരനോട് മോശമായി പെരുമാറി; നെയ്യാര്‍ ഡാം എഎസ്ഐയെ സ്ഥലം മാറ്റി
X

തിരുവനന്തപുരം: പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്ഐയെ സ്ഥലം മാറ്റി. നെയ്യാര്‍ ഡാം പോലിസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാറിനെയാണ് സ്ഥലം മാറ്റിയത്. ബറ്റാലിയനിലേയ്ക്കാണ് മാറ്റം. പോലിസുകാരന്‍ പരാതിക്കാരനോടും മകളോടും മോശമായി പെരുമാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ കള്ളിക്കാട് സ്വദേശി സുദേവനോട് മകളുടെ മുന്നില്‍ വച്ചാണ് എഎസ്ഐ മോശമായി പെരുമാറിയത്.

മദ്യലഹരിയിലാണെന്ന് പറഞ്ഞായിരുന്നു പോലിസുകാരന്‍ സുദേവനെ ആക്ഷേപിച്ചത്. ഞായറാഴ്ച ആദ്യം പരാതി നല്‍കിയ സുദേവന്‍ നടപടിയെടുക്കാത്തതുമായി ബന്ധപ്പെട്ട് വീണ്ടും സമീപിച്ചപ്പോഴാണ് ഗ്രേഡ് എഎസ്ഐ ഗോപകുമാര്‍ മോശമായി പെരുമാറിയത്. സംഭവത്തില്‍ അന്വേഷണത്തിന് പോലിസ് മേധാവി നിര്‍ദേശം നല്‍കി. തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് കേസ് അന്വേഷിക്കുക.

Next Story

RELATED STORIES

Share it