Kerala

അലനും താഹയും മാവോവാദികൾ; പാര്‍ട്ടി പ്രവര്‍ത്തകരല്ല: മുഖ്യമന്ത്രി

പോലിസ് നടത്തിയ പരിശോധന കഴിഞ്ഞുവെന്നും അവര്‍ മാവോവാദികളാണെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രിപറഞ്ഞു.

അലനും താഹയും മാവോവാദികൾ; പാര്‍ട്ടി പ്രവര്‍ത്തകരല്ല: മുഖ്യമന്ത്രി
X

തിരുവനന്തപുരം: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോവാദികളാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലിസ് നടത്തിയ പരിശോധന കഴിഞ്ഞുവെന്നും അവര്‍ മാവോവാദികളാണെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രിപറഞ്ഞു.

ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാന പോലിസിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളോടെയുള്ള ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനകൾക്കു ശേഷമാണ് പവൻഹൻസുമായി ധാരണയിലെത്തിയത്- മുഖ്യമന്ത്രിപറഞ്ഞു. പവൻഹൻസുമായി കരാറിലേർപ്പെടുന്നത് കേരളം മാത്രമല്ല. ആസാം, മിസോറാം, ആന്ധ്രപ്രദേശ്, ചത്തീസ്ഘഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഹെലിക്കോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത് പവൻഹൻസിൽ നിന്നാണ്. ഇതു കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിഷയമാണ്. ഇക്കാര്യത്തിൽ യാതൊരു അപാകതയുമില്ല.

സാങ്കേതിക സർവകലാശാലയിലെ അദാലത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉന്നതി വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.കെ.ടി ജലീൽ തെറ്റുകാരനല്ല. വിഷയത്തിൽ മന്ത്രിക്കു യാതൊരു പങ്കുമില്ല. ഗവർണറും അക്കാര്യം ശരിവെച്ചിട്ടുണ്ട്. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയം അവർ തന്നെ അവസാനിപ്പിച്ചതാണ്. മറിച്ചുള്ള പ്രചാരണം ശരിയല്ല- മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it