സിഎംപി 10ാം പാര്‍ട്ടി കോണ്‍ഗ്രസ് ജനു. 27 മുതല്‍ 29 വരെ കൊച്ചിയില്‍
27ന് വൈകീട്ട് നാലിന് റാലിയോടെയാണ് കോണ്‍ഗ്രസിന് തുടക്കമാകുക. രാജേന്ദ്ര മൈതാനത്തിന് സമീപമുള്ള ഗാന്ധി സ്ക്വയറില്‍ നിന്നും ആരംഭിച്ച് മറൈന്‍ ഡ്രൈവിലെ റോസ ലക്സംബര്‍ഗ് നഗറില്‍ എത്തിച്ചേരുന്ന റാലിയെത്തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കൊച്ചി: കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സിഎംപി) 10ാം പാര്‍ട്ടി കോണ്‍ഗ്രസ് ജനുവരി 27 മുതല്‍ 29 വരെ കൊച്ചിയില്‍ നടക്കുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 27ന് വൈകീട്ട് നാലിന് റാലിയോടെയാണ് കോണ്‍ഗ്രസിന് തുടക്കമാകുക. രാജേന്ദ്ര മൈതാനത്തിന് സമീപമുള്ള ഗാന്ധി സ്ക്വയറില്‍ നിന്നും ആരംഭിച്ച് മറൈന്‍ ഡ്രൈവിലെ റോസ ലക്സംബര്‍ഗ് നഗറില്‍ എത്തിച്ചേരുന്ന റാലിയെത്തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് മുഖ്യപ്രഭാഷണം നടത്തും.
28ന് രാവിലെ 9.30ന് എറണാകുളം ടൗണ്‍ ഹാളി നടക്കുന്ന പ്രതിനിധി സമ്മേളനം സി പി ജോണ്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ പ്രമേയം സി പി ജോണും പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എ അജീറും അവതരിപ്പിക്കും. നേതാക്കളായ സി.എന്‍. വിജയകൃഷ്ണന്, എം.പി. സാജു, പി.ആര്.എന്‍. നമ്പീശന്, കൃഷ്ണന് കോട്ടുമല, വി.കെ. രവീന്ദ്രന് എന്നിവര്‍ രാഷ്ട്രീയസംഘടനാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖകള്‍ അവതരിപ്പിക്കും. 28ന് വൈകീട്ട് 3ന് മതം, രാഷ്ട്രീയം, വിശ്വാസം എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. സി.എന്‍. വിജയകൃഷ്ണന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന് മുഖ്യാഥിതിയായിരിക്കും.
29ന് രാവിലെ വിവിധ രാഷ്ട്രീയ രേഖകള്‍ സംബന്ധിച്ച ചര്‍ച്ചയും അതിനുള്ള മറുപടിയുമുണ്ടാകും. തുടര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതോടെ കോണ്‍ഗ്രസ് നടപടികള്‍ സമാപിക്കും. വൈകീട്ട് റോസ ലക്സംബര്‍ഗിന്റെ ജീവിതം ആസ്പദമാക്കിയുള്ള മോഹിനിയാട്ടം അരങ്ങേറും.സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എ അജീര്‍, പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗതസംഘം ചെയര്മാന് അഡ്വ. ബി എസ് സ്വാതികുമാര്‍, കണ്‍വീനര്‍ പി രാജേഷ്, കെ കെ ചന്ദ്രന്, സുനില്‍ സി കുര്യന്, കെ ടി ഇതിഹാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
കര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTബജ്റങ്ദളിന്റെ ആയുധവില്പ്പനയോട് ഫേസ്ബുക്ക് കണ്ണടയ്ക്കുന്നതെന്തിന്
17 Feb 2023 4:10 PM GMTമദ്റസകൾ പൂട്ടിക്കാൻ സംഘപരിവാരം
6 Jan 2023 3:42 PM GMTഗുജറാത്ത്: മുസ് ലിംകള്‍ ആര്‍ക്ക് വോട്ട് ചെയ്തു...?
14 Dec 2022 5:19 PM GMTഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതുകയാണ്
1 Dec 2022 3:31 PM GMTപോക്സോ കണക്കുകളും ബിജെപിയുടെ തമിഴ് പ്രേമവും
24 Nov 2022 1:41 PM GMT