- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസികൾക്ക് സംരംഭകരാകാം; നോർക്ക, കെഎഫ്സി സംയുക്ത പദ്ധതി
സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (CMEDP) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പാ പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (CMEDP) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
നോർക്കയുടെ എൻഡിപ്രേം വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വരെ ഇതു പ്രകാരം വായ്പ അനുവദിക്കും. ഇതിൽ 15 ശതമാനം മൂലധന സബ്സിഡി യും (പരമാവധി 3 ലക്ഷം രൂപ വരെ) കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ 4 വർഷം 3 ശതമാനം പലിശ ഇളവ് ലഭിക്കും. 10 ശതമാനമാണ് വായ്പയുടെ പലിശ. ഇതിൽ 3 ശതമാനം വീതം നോർക്ക, കെഎഫ്സി സബ്സിഡി ഉള്ളതിനാൽ ഉപഭോക്താവിന് 4 ശതമാനം പലിശ അടച്ചാൽ മതിയാകും. സർവീസ് സെക്ടറുകളിൽ ഉൾപെട്ട വർക്ക്ഷോപ്, സർവീസ് സെൻറ്റർ, ബ്യൂട്ടി പാർലർ, റെസ്റ്റോറെൻറ്സ്/ ഹോട്ടൽ, ഹോം സ്റ്റേ/ലോഡ്ജിഗ്, ക്ലിനിക് /ഡെന്റൽ ക്ലിനിക്, ജിം, സ്പോർട്സ് ടർഫ്, ലാൻട്രീ സർവീസ് എന്നിവയും ഐടി /ഐടിഇഎസും, നിർമാണ വിഭാഗത്തിൽ ഉൾപ്പെട്ട ഫുഡ് പ്രോസസ്സിംഗ്/ ബേക്കറി ഉൽപ്പന്നങ്ങൾ, ഫ്ലോർ മിൽസ്/ബഫേർസ്, ഓയിൽ മിൽസ്, കറി പൗഡർ /സ്പൈസസ്, ചപ്പാത്തി നിർമാണം വസ്ത്ര നിർമ്മാണം എന്നീ മേഖലകളിലാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷ www.norkaroots .org ൽ സമർപ്പിക്കാം.
വിശദവിവരം ടോൾഫ്രീ നമ്പറുകളായ (1800 -425 -3939 (ഇന്ത്യൽ നിന്നും ), 00 91 88 02 012345 (വിദേശത്തുനിന്നും മിസ്ഡ് കാൾ സേവനം ), 18 00 -425 -8590 (കെഎഫ് സി) ലഭിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















