Kerala

അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ വേണ്ട; സംസ്ഥാനത്തിന് തിരികെ കൈമാറണം

കേസ് എന്‍ഐഎ ഏറ്റെടുത്തതിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം.

അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ വേണ്ട;  സംസ്ഥാനത്തിന് തിരികെ കൈമാറണം
X

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്ത പ​ന്തീ​ര​ങ്കാ​വി​ലെ യു​എ​പി​എ കേ​സ് സം​സ്ഥാ​ന പോ​ലിസി​ന് കൈ​മാ​റ​ണ​മെ​ന്ന് ‌ആവശ്യപ്പെട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു ക​ത്ത​യ​ച്ചു. നി​യ​മ​സ​ഭ​യി​ലെ ചർച്ചയ്ക്ക് മറുപടി നൽകവേയാണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​പ​ക്ഷ വി​കാ​രം മാ​നി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു.

കേസ് എന്‍ഐഎ ഏറ്റെടുത്തതിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം. കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ കേസ് തിരികെ സംസ്ഥാനത്തിന് ഏല്‍പ്പിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും അമിത്ഷായെ സമീപിച്ച് ഈ അനുമതി വാങ്ങണമെന്നും പ്രതിപക്ഷം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

മാ​വോ​വാദിക​ളെ​ന്ന് ആ​രോ​പി​ച്ച് സം​സ്ഥാ​ന പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത സിപിഎം പ്രവർത്തകരായ അ​ല​ൻ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ൽ എ​ന്നി​വ​ർ​ക്കെ​തി​രാ​യ യു​എ​പി​എ കേ​സാ​ണ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്ത​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി​പ​ക്ഷം പ്ര​ശ്നം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. കഴിഞ്ഞ ദിവസം വി​ഷ​യം പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച​പ്പോ​ള്‍ കേ​സ് എ​ൻ​ഐ​എ​ക്ക് വി​ട്ടു​കൊ​ടു​ത്ത​ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

യു​എ​പി​എ ചു​മ​ത്തി​യ​ത് പു​ന​പ​രി​ശോ​ധി​ക്കു​ന്ന​തി​നു മു​മ്പ് ത​ന്നെ കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ കേ​സ് തി​രി​ച്ചു​വി​ളി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം സ​ഭ​യെ അ​റി​യി​ച്ചു. എ​ൻ​ഐ​എ നി​യ​മ​ത്തി​ന്‍റെ 7 ബി ​വ​കു​പ്പ് ഉ​പ​യോ​ഗി​ച്ച് കേ​സ് സം​സ്ഥാ​ന സ​ർ​ക്കാ​ർ തി​രി​കെ വി​ളി​ക്ക​ണ​മെ​ന്നും യു​എ​പി​എ ചു​മ​ത്തി​യ​ത് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വി​ഷ​യം ഉ​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം കെ മു​നീ​ർ ഇ​ന്ന​ലെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​മി​ത് ഷാ​ക്ക് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

Next Story

RELATED STORIES

Share it