Kerala

പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി, കടമ നിറവേറ്റിയെന്ന് ഉമ്മന്‍ചാണ്ടി

ഡാം തുറന്നു വിടുന്നതിലെ പോരായ്മ നിരവധി തവണ ചൂണ്ടിക്കാട്ടിയതാണ്. മുന്നറിയിപ്പില്ലാതെ ഡാം വീണ്ടും തുറന്നു വിട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തെ വെള്ളത്തില്‍ മുക്കിയെന്നും വെള്ളം കയറിയ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി, കടമ നിറവേറ്റിയെന്ന് ഉമ്മന്‍ചാണ്ടി
X

തിരുവനന്തപുരം:നാടിന്റെ പൊതു പ്രശ്നങ്ങളില്‍ പോലും പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹം. ഇതാനായി സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. പ്രതിപക്ഷത്തെയും ഒപ്പം നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ദുരന്ത സമയത്ത് പോലും ഒപ്പം നിന്നില്ല. സര്‍ക്കാറിനെ വിമര്‍ശിക്കുന്നതാണ് പ്രതിപക്ഷ ധര്‍മം എന്ന് കരുതരുത്. ആ നിലപാട് തിരുത്തണം. ജനങ്ങള്‍ കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

അതേസമയം, കഴിഞ്ഞ നാല് വര്‍ഷം സര്‍ക്കാരുമായി പ്രതിപക്ഷം ഒരു ഘട്ടത്തില്‍ പോലും സഹകരിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനു മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നിന്ന് കടമകള്‍ നിറവേറ്റിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ചകള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നിരവധി തവണ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നിന്നുവെന്ന് ഉമ്മന്‍ ചാണ്ടിയുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതികള്‍ പോലും പൂര്‍ത്തിയാക്കാന്‍ ഇടതു സര്‍ക്കാരിനായില്ല. ഏത് പദ്ധതിയാണ് നാലു വര്‍ഷം കൊണ്ടു മുന്നോട്ടു പോയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഡാം തുറന്നു വിടുന്നതിലെ പോരായ്മ നിരവധി തവണ ചൂണ്ടിക്കാട്ടിയതാണ്. മുന്നറിയിപ്പില്ലാതെ ഡാം വീണ്ടും തുറന്നു വിട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തെ വെള്ളത്തില്‍ മുക്കിയെന്നും വെള്ളം കയറിയ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it