- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വരവ് കുറഞ്ഞത് തിരിച്ചടി; കേന്ദ്രസഹായം അനിവാര്യമെന്ന് മുഖ്യമന്ത്രി
കൊവിഡിന്റെ പശ്ചാത്തലത്തിൽ ദൈദംദിന സംഘടനാ പ്രവർത്തനം നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സിപിഎം പ്രചരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ സിപിഎം നേതാക്കൾ ജനങ്ങളോട് രാഷ്ട്രീയ സംഘടനാ വിഷയങ്ങൾ വിശദീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൊവിഡ് പ്രതിരോധത്തിൽ എല്ലാവരും സർക്കാരിനൊപ്പം നിന്നപ്പോൾ ചിലർ രാഷ്ട്രീയ താത്പര്യം വെച്ച പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ വരവ് കുറഞ്ഞതും ചെലവ് വർധിച്ചതും സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കേന്ദ്രസഹായം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിൽ ജനങ്ങൾ സർക്കാരിനോട് പൂർണ്ണമായി സഹകരിച്ചു. ചെലവ് വർധിക്കുകയും വരവ് ശോഷിക്കുകയും ചെയ്യുമ്പോൾ സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രയാസത്തിലാകും. അത്തരമൊരു ഘട്ടത്തിലാണ് ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതടക്കമുള്ള തീരുമാനം സർക്കാർ എടുത്തത്. എന്നാൽ സമൂഹത്തിന്റെ പൊതു താൽപര്യം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ രാഷ്ട്രീയ താൽപര്യം കൊണ്ട് ചിലർക്ക് കഴിഞ്ഞില്ല.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ വലിയ സാമ്പത്തിക ബാധ്യത സർക്കാരിന് സൃഷ്ടിച്ചിട്ടുണ്ട്. സമ്പത്ത് സ്വരൂപിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ സജീവമായ സഹായം സർക്കാർ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ദൈദംദിന സംഘടനാ പ്രവർത്തനം നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സിപിഎം പ്രചരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















