സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണം; ചീഫ് ജസ്റ്റിസിനും നിയമമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചു
നിലവില്‍ ഏഴു പ്രാദേശിക ഭാഷകളിലാണ് സുപ്രീംകോടതി വിധി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ പട്ടിക തിരുത്തി ആദ്യഘട്ടത്തില്‍ തന്നെ മലയാളത്തെ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
തിരുവനന്തപുരം: സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍ നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിക്കും കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനും കത്തയച്ചു. നിലവില്‍ ഏഴു പ്രാദേശിക ഭാഷകളിലാണ് സുപ്രീംകോടതി വിധി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ പട്ടിക തിരുത്തി ആദ്യഘട്ടത്തില്‍ തന്നെ മലയാളത്തെ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ഏറെ പാരമ്പര്യമുള്ള ഭാഷയാണ് മലയാളം. സാക്ഷരത, വിദ്യാഭ്യാസം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ കേരളത്തിന്റെ നേട്ടം പ്രസിദ്ധമാണ്. കേരളാ ഹൈക്കോടതി വിധികള്‍ മാതൃഭാഷയില്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷകളില്‍ വിധിപ്പകര്‍പ്പുകള്‍ ലഭ്യമാക്കാനുള്ള സുപ്രീംകോടതി തീരുമാനം സ്വാഗതാര്‍ഹമാണ്. വിധി സാധാരണക്കാര്‍ക്ക് കൂടി മനസ്സിലാക്കാനും ഭാഷയുടെ അതിര്‍വരമ്പ് ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT