മുന്‍ എംഎല്‍എ ബി രാഘവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

X
NSH23 Feb 2021 4:20 AM GMT
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും നെടുവത്തൂര്‍ മുന്‍ എംഎല്‍എയുമായ ബി രാഘവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അധസ്ഥിതവര്‍ഗത്തിന്റെ ഉന്നമനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച പോരാളിയായിരുന്നു ബി രാഘവന്‍. മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി സാധ്യമായ എല്ലാ മേഖലകളിലും ശബ്ദമുയര്‍ത്തിയതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലും മുന്നില്‍ നിന്നു. നിയമസഭാ സാമാജികന്‍ എന്ന നിലയിലും മികച്ച ഇടപെടലായിരുന്നു രാഘവന്റേത്. അകാലത്തിലുള്ള ആ വിയോഗം നാടിനാകെ അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Next Story