Gulf

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി, പ്ലസ്ടു പരീക്ഷ മാറ്റിവച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി, പ്ലസ്ടു പരീക്ഷ മാറ്റിവച്ചു
X

റിയാദ്: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് സിബിഎസ്ഇയുടെ ചില ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷകള്‍ റദ്ദാക്കുകയും ചിലത് മാറ്റിവെക്കുകയും ചെയ്തു. പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷ മാറ്റിവെക്കുകയും ചെയ്തു കൊണ്ട് സിബിഎസ്ഇ സര്‍ക്കുലര്‍ പുറത്തിറക്കി.

ഗള്‍ഫിലെ ചില രാജ്യങ്ങളിലെ സ്‌കൂളുകളില്‍ മാര്‍ച്ച് ഏഴ് മുതല്‍ മാര്‍ച്ച് 11 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പത്താം ക്ലാസ് പരീക്ഷകളുമാണ് സിബിഎസ്ഇ റദ്ദാക്കിയത്.യുഎഇ, ബഹ്റ് യന്‍, ഇറാന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇത് ബാധകമാണെന്ന് സിബിഎസ്ഇ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.

മാര്‍ച്ച് രണ്ട്, മാര്‍ച്ച് അഞ്ച്, മാര്‍ച്ച് ആറ് തിയ്യതികളില്‍ നേരത്തെ മാറ്റിവച്ചിരുന്ന പത്താം ക്ലാസ് പരീക്ഷകളും റദ്ദാക്കിയതായി സിബിഎസ്ഇ അറിയിച്ചു.ഗള്‍ഫിലെ പത്താം ക്ലാസ് പരീക്ഷാര്‍ഥികളുടെ ഫലപ്രഖ്യാപന രീതി യഥാസമയം പ്രത്യേകം അറിയിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു.

പ്ലസ്ടു പരീക്ഷ സംബന്ധിച്ച അറിയിപ്പ്

അതേസമയം, മാര്‍ച്ച് ഏഴിന് ശനിയാഴ്ച നടത്താനിരുന്ന പ്ലസ് ടു പരീക്ഷ ബോര്‍ഡ് മാറ്റിവച്ചു.പ്ലസ്ടു വിദ്യാര്‍ഥികളുടെ, പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.ശനിയാഴ്ച സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും 2026 മാര്‍ച്ച് ഒമ്പത് തിങ്കളാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ സംബന്ധിച്ച് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് സിബിഎസ്ഇ പറഞ്ഞു. എല്ലാ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളും അവരുടെ സ്‌കൂളുകളുമായി അടുത്ത ബന്ധം പുലര്‍ത്താനും ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കാനും സര്‍ക്കുലറില്‍ സിബിഎസ്ഇ നിര്‍ദ്ദേശിച്ചു.



Next Story

RELATED STORIES

Share it