Latest News

അങ്കമാലിയില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് പിതാവ് അറസ്റ്റില്‍

അങ്കമാലിയില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് പിതാവ് അറസ്റ്റില്‍
X

കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ കാറപടത്തില്‍ പ്രതി സിറിയാക്കിന്റെ പിതാവ് ജോര്‍ജ് മാത്യു അറസ്റ്റില്‍. അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് അറസ്റ്റ്. ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അപകടം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും കാര്‍ ഓടിച്ചയാളെ പിടികൂടാത്തതിനാല്‍ പോലിസിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിന് പിന്നാലെയാണ് പ്രതി സിറിയാക്കിന്റെ പിതാവിനെ അറസ്റ്റ് ചെയ്തത്.

ജസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പോലിസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.

അതേസമയം, നാലുപേര്‍ക്ക് പുതുജീവനേകിയാണ് 19 കാരിയായ ജസ്ലിയ വിട പറഞ്ഞത്. അങ്കമാലി മോണിങ് സ്റ്റാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു ജസ്ലിയ. പഠനത്തോടൊപ്പം സ്പോര്‍ട്സിലും മികവ് പുലര്‍ത്തിയിരുന്നു. പാര്‍ട്ട്ടൈമായി ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അങ്കമാലിയിലെ പിസാ വില്‍പ്പന ശാലയിലായിരുന്നു ജസ്‌ലിയ ജോലി ചെയ്തിരുന്നത്. ജോലിക്ക് പോയിരുന്നതിനാല്‍ കോളേജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് അങ്കമാലിയില്‍ വച്ച് അമിത വേഗത്തില്‍ എത്തിയ കാര്‍ ജസ്ലിയയെ ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജസ്ലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ഇതോടെ ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it