ലെനിന് രാജേന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന് രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കയ്യൂര്‍ സമരം ചിത്രീകരിക്കുന്ന മീനമാസത്തിലെ സൂര്യന്, കേരള ചരിത്രത്തിലെ മറ്റൊരു കാലഘട്ടം അവതരിപ്പിക്കുന്ന സ്വാതിതിരുനാള്‍ എന്നിവ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.

തിരുവനന്തപുരം: ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന് രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കയ്യൂര്‍ സമരം ചിത്രീകരിക്കുന്ന മീനമാസത്തിലെ സൂര്യന്, കേരള ചരിത്രത്തിലെ മറ്റൊരു കാലഘട്ടം അവതരിപ്പിക്കുന്ന സ്വാതിതിരുനാള്‍ എന്നിവ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. സിനിമ വെറും വിനോദോപാധി മാത്രമല്ലെന്നും അതില്‍ ഡോക്യുമെന്ററി സാധ്യതയുണ്ടെന്നും അദ്ദേഹം കണ്ടറിഞ്ഞു. കലാമൂല്യമുള്ള സിനിമകളിലേക്ക് ജനങ്ങളെ സാര്‍വത്രികമായി ആകര്‍ഷിച്ച കലാകാരനായിരുന്നു അദ്ദേഹം.
വേനല്‍, ചില്ല്, ദൈവത്തിന്റെ വികൃതികള്‍ മുതലായ സിനിമകളില്‍ ലെനിന് രാജേന്ദ്രന്റെ ഈ വൈഭവം പ്രകടമാണ്. പുതിയചലച്ചിത്ര സംസ്കാരത്തെ പോഷിപ്പിച്ചതില്‍ പ്രമുഖനായിരുന്ന ലെനിന് രാജേന്ദ്രന് എക്കാലവും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം പ്രതിബദ്ധതയോടെ ഉറച്ചുനിന്ന വ്യക്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
RELATED STORIES
ഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTകോഴിക്കോട് എൻഐടിയിൽ എബിവിപി പരിപാടി ഔദ്യോഗികമാക്കി ഡയറക്ടർ
14 Feb 2023 6:54 AM GMTമാണിയമ്പലം മഹല്ല് കുടുംബ സംഗമം
15 Jan 2023 1:56 PM GMTആസ്റ്റര്‍ ലാബ്സ് മാങ്കാവിലും പ്രവര്‍ത്തനം ആരംഭിച്ചു
5 Jan 2023 3:00 PM GMTകേരള സുന്നി ജമാഅത്ത് 15ാം വാര്‍ഷിക സമാപനം; പ്രൊ ഫോക്കസ് നാളെ...
26 Dec 2022 2:17 PM GMTബേപ്പൂര്‍ ഫെസ്റ്റ്: ഒരുക്കങ്ങള്‍ വിലയിരുത്തി
12 Dec 2022 11:21 AM GMT