Kerala

ഭരണഘടനയും മൗലികാവകാശങ്ങളും സംരക്ഷിക്കാൻ കേരളം മുന്നിൽ നിൽക്കും: മുഖ്യമന്ത്രി

മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്. അതിൽ നിന്ന് വ്യതിചലിക്കുന്ന രീതി ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് സമമാണ്.

ഭരണഘടനയും മൗലികാവകാശങ്ങളും സംരക്ഷിക്കാൻ കേരളം മുന്നിൽ നിൽക്കും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയും പൗരൻമാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ കേരളം മുന്നിൽ തന്നെ നിൽക്കുമെന്ന്. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സ്യൂട്ട് ഭരണഘടനയുടെ പരിധിയിൽ നിന്നുകൊണ്ട് തന്നെ പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമാണ്.

മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്. അതിൽ നിന്ന് വ്യതിചലിക്കുന്ന രീതി ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് സമമാണ്.

തെറ്റായ ഈ നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയാണ് ആദ്യം പ്രമേയം പാസാക്കിയത്. ഭരണഘടന മാനിക്കുന്ന മുഖ്യമന്ത്രിമാരോട് സമാനമായ ഇടപെടൽ നടത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ജനങ്ങളുടെ യോജിച്ച ശബ്ദമാണ് ഉയരുന്നത്. ജനാധിപത്യം അതിന്റെ സമഗ്രതയോടെ രാജ്യത്ത് പുലരാൻ സാധ്യമായ എല്ലാ മാർഗങ്ങളും തേടും.

Next Story

RELATED STORIES

Share it