Kerala

സിവില്‍ സര്‍വീസ് പരീക്ഷ: ഉന്നത വിജയം നേടിയ ആഷിഖ് അലിയെ ആദരിച്ചു

ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബിന്റെ നേതൃത്വത്തിലുള്ള സംഘം ആഷിഖിന്റെ വീട്ടിലെത്തിയാണ് മെമന്റോ നല്‍കി ആദരിച്ചത്.കഠിനാധ്വാനത്തിലൂടെ ആര്‍ക്കും സിവില്‍ സര്‍വീസ് നേടാനാകുമെന്ന് ആഷിഖ് അലി പറഞ്ഞു

സിവില്‍ സര്‍വീസ് പരീക്ഷ: ഉന്നത വിജയം നേടിയ ആഷിഖ് അലിയെ ആദരിച്ചു
X

കൊച്ചി:സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രീമൂലനഗരം വെള്ളാരപ്പിള്ളി സ്വദേശി ആഷിഖ് അലിയെ എസ്ഡിപി ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബിന്റെ നേതൃത്വത്തിലുള്ള സംഘം ആഷിഖിന്റെ വീട്ടിലെത്തിയാണ് മെമന്റോ നല്‍കി ആദരിച്ചത്.കഠിനാധ്വാനത്തിലൂടെ ആര്‍ക്കും സിവില്‍ സര്‍വീസ് നേടാനാകുമെന്ന് ആഷിഖ് അലി പറഞ്ഞു.

പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍ നിന്നും ഇനിയും ധാരളം കുട്ടികള്‍ സിവില്‍ സര്‍വീസില്‍ പ്രവേശിക്കണമെന്നും കഴിയുന്ന രീതിയില്‍ അതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഐഎഎസ് ലഭിച്ചില്ലെങ്കില്‍ ഫോറിന്‍ സര്‍വീസിലോ റവന്യൂ സര്‍വീസിലോ ജോലി ചെയ്യാനാണ് താല്‍പര്യമെന്ന് അദ്ദേഹം അറിയിച്ചു.ജില്ലാ സെക്രട്ടറി ലത്തീഫ് കോമ്പാറ, ആലുവ മണ്ഡലം കമ്മിറ്റിയംഗം കബീര്‍ പാറപ്പുറം, ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീന്‍ ശ്രീമൂലനഗരം ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it