Kerala

സിറ്റി ഗ്യാസ് പദ്ധതി : മഴയ്ക്ക് മുമ്പ് കൊച്ചിയില്‍ 10,000 കണക്ഷനുകള്‍ നല്‍കാന്‍ ലക്ഷ്യമെന്ന്

തൃക്കാക്കര, കളമശേരി മുന്‍സിപ്പാലിറ്റികളിലായി സിറ്റി ഗ്യാസ് പദ്ധതിയുടെ 8864 കണക്ഷനുകള്‍ ലഭ്യമാക്കി.ഫ്ളാറ്റുകളിലും വീടുകളിലുമായാണ് ഉപഭോക്താക്കള്‍ ഉള്ളതെന്നും അധികൃതര്‍ അറിയിച്ചു

സിറ്റി ഗ്യാസ് പദ്ധതി : മഴയ്ക്ക് മുമ്പ് കൊച്ചിയില്‍ 10,000 കണക്ഷനുകള്‍ നല്‍കാന്‍ ലക്ഷ്യമെന്ന്
X

കൊച്ചി: കൊച്ചിയില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി മഴയ്ക്ക് മുമ്പായി 10,000 കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.തൃക്കാക്കര, കളമശേരി മുന്‍സിപ്പാലിറ്റികളിലായി സിറ്റി ഗ്യാസ് പദ്ധതിയുടെ 8864 കണക്ഷനുകള്‍ ലഭ്യമാക്കി.കൊവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പാചക വാതക ഉപയോഗത്തില്‍ 30 ശതമാനം ലാഭമുണ്ടാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.

ഫ്ളാറ്റുകളിലും വീടുകളിലുമായാണ് ഉപഭോക്താക്കള്‍ ഉള്ളതെന്നും അധികൃതര്‍ അറിയിച്ചു.മരട് മുന്‍സിപ്പാലിറ്റിയില്‍ ആറായിരവും കൊച്ചിന്‍ കോര്‍പ്പറേഷനില്‍ പതിനായിരവും കണക്ഷനുകള്‍ നല്‍കും. പൈപ്പുകള്‍ ഭൂമിക്കടിയിലൂടെ ആയതിനാല്‍ മഴയ്ക്കു ശേഷം എത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.

രണ്ടു മാസം കൂടുമ്പോള്‍ മീറ്റര്‍ റീഡിങ്ങ് അനുസരിച്ചാണ് ഗുണഭോക്താക്കളില്‍ നിന്ന് തുക ഈടാക്കുന്നത്. ആവശ്യമായ രേഖകള്‍ക്കൊപ്പം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് 7118 രൂപയ്ക്ക് കണക്ഷന്‍ നല്‍കും.മീറ്റര്‍ റീഡിങ്ങിനോടൊപ്പം സുരക്ഷാ പരിശോധനയും നടത്തും. ഇന്ത്യന്‍ ഓയില്‍ അദാനി പ്രൈവറ്റ് ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. സ്‌കീമുകള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it