Kerala

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം: കെപിസിസി തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍

'രാജ്യം തകര്‍ന്നാലും കുഴപ്പമില്ല അധികാരം തുടരണം എന്നതാണ് ബിജെപി നയം. ഭരണഘടനക്ക് വേണ്ടിയുളള പോരാട്ടം തുടരും. സൈന്യം വരെ രാഷ്ട്രനയത്തില്‍ ഇടപെടുന്ന സ്ഥിതിയാണ്'.

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം: കെപിസിസി തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍
X

തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധത്തില്‍ കോണ്‍ഗ്രസിലെ വിഴുപ്പലക്കല്‍ തുടരവേ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. 'കേരളത്തിലെ കാര്യങ്ങള്‍ കെപിസിസി നേതൃത്വം തീരുമാനിക്കും. ദേശീയ തലത്തില്‍ യോജിച്ച പ്രതിഷേധം നടത്താം'. സംസ്ഥാനങ്ങളിലെ പ്രതിഷേധം അതാത് സംസ്ഥാന ഘടകങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാജ്യം തകര്‍ന്നാലും കുഴപ്പമില്ല അധികാരം തുടരണം എന്നതാണ് ബിജെപി നയം. ഭരണഘടനക്ക് വേണ്ടിയുളള പോരാട്ടം തുടരും. സൈന്യം വരെ രാഷ്ട്രനയത്തില്‍ ഇടപെടുന്ന സ്ഥിതിയാണ്'. ഭരണഘടന സ്ഥാപനങ്ങളെല്ലാം ബിജെപി ഓഫീസായി മാറുന്നുവെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it