പൗരത്വ ഭേദഗതി ബില്ല്: പുത്തനത്താണിയില്‍ സംയുക്ത പ്രതിഷേധ റാലി(വീഡിയോ)

മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, എസ് ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, ഇരുവിഭാഗം സുന്നികള്‍, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട്, വ്യാപാരികള്‍, വിവിധ ക്ലബുകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പുത്തനത്താണി ജനകീയ കൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്

പൗരത്വ ഭേദഗതി ബില്ല്: പുത്തനത്താണിയില്‍ സംയുക്ത പ്രതിഷേധ റാലി(വീഡിയോ)പുത്തനത്താണി: പൗരത്വ നിഷേധത്തിനെതിരേ പുത്തനത്താണിയില്‍ മുസ് ലിം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സംയുക്താഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, എസ് ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, ഇരുവിഭാഗം സുന്നികള്‍, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട്, വ്യാപാരികള്‍, വിവിധ ക്ലബുകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പുത്തനത്താണി ജനകീയ കൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്. വളാഞ്ചേരി റോഡില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലിയില്‍ തീപ്പന്തങ്ങളുമായി നൂറുകണക്കിനാളുകളാണ് പങ്കാളികളായത്. തുടര്‍ന്ന് നടന്ന പൊതുയോഗം എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ രാജ്യത്തെ വിഴുങ്ങാമെന്നാണ് സംഘപരിവാരം ആഗ്രഹിക്കുന്നതെങ്കില്‍ അത് കേവലം സ്വപ്നം മാത്രമാണെന്നും അതിനൊന്നും രാജ്യത്തെ ജനത നിന്നുതരില്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ തന്റെ പേരിന്റെ കൂടെയുള്ള ഷാ എന്ന വാക്കിന്റെ ചരിത്രം പഠിക്കണം. അതൊരു മഹാ പാരമ്പര്യത്തിന്റെ പേരാണ്. അമിത് ഷാ എന്ന ഫാഷിസ്റ്റിന് തന്റെ പേരിന്റെ കൂടെയുള്ള ഷാ എന്ന വാക്ക് വയ്ക്കാനുള്ള അവകാശവും അധികാരവുമില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി പി ബാപ്പുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പ്രഭാഷകന്‍ സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം കെ സകരിയ്യ, മുഹമ്മദലി പുത്തനത്താണി സംസാരിച്ചു. പ്രതിഷേധ റാലിക്കു വിവിധ സംഘടന നേതാക്കളായ കെ കെ കോമു, പി ഹാരിസ്, ബീരാന്‍ ഹാജി, അഡ്വ. കെ സി നസീര്‍, പി മജീദ്, റഹീം ചുങ്കം, അബ്ദുല്‍ ഖാദര്‍ ഹാജി, എം സി സാഹിര്‍, ഇല്യാസ് കടലായി, മൊയ്തീന്‍ പൊട്ടേങ്ങല്‍, എന്‍ നൗഷാദ്, കെ കെ യൂനുസ്, ഹൈദരലി മാസ്റ്റര്‍, കെ പി ഇബ്രാഹീം കുട്ടി, കെ സി സമീര്‍, മുസ്തഫ, മുഹമ്മദ് റാഫി, ഇഖ്ബാല്‍, അസീബ് നേതൃത്വം നല്‍കി.RELATED STORIES

Share it
Top