Kerala

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കത്തുന്നു; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി

ഇന്ന് വൈകീട്ട് 4.55ന് തിരുവനന്തപുരത്തുനിന്ന് ഷാലിമാറിലേക്ക് പുറപ്പെട്ട ഷാലിമാര്‍ എക്‌സ്പ്രസ് രാത്രി 9.20ന് എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിച്ചു. ഇതിലെ യാത്രക്കാര്‍ക്കുവേണ്ടി ഈ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കത്തുന്നു; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി
X

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം പടരുന്ന പ്രദേശങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍റെയില്‍വേ റദ്ദാക്കി. ബംഗാളിലെ ഹൗറയില്‍നിന്ന് ഇന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ഹൗറ എറണാകുളം അന്ത്യോദയ എക്‌സ്പ്രസ് റദ്ദാക്കി. 17ന് എറണാകുളം ജങ്ഷനില്‍നിന്ന് ഹൗറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം ഹൗറ അന്ത്യോദയ എക്‌സ്പ്രക്സ്സും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ഹൗറയിലേക്കുള്ള ഹൗറ എക്‌സ്പ്രസ് എറണാകുളം വരെയാക്കി വെട്ടിച്ചുരുക്കി.

ഇന്ന് വൈകീട്ട് 4.55ന് തിരുവനന്തപുരത്തുനിന്ന് ഷാലിമാറിലേക്ക് പുറപ്പെട്ട ഷാലിമാര്‍ എക്‌സ്പ്രസ് രാത്രി 9.20ന് എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിച്ചു. ഇതിലെ യാത്രക്കാര്‍ക്കുവേണ്ടി ഈ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും. 12ന് അസമിലെ സില്‍ച്ചാറില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സില്‍ച്ചാര്‍ തിരുവനന്തപുരം എക്‌സ്പ്രസ്സും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ സന്‍ക്രാല്‍, നാല്‍പൂര്‍, ബന്‍ക്ര നലാബാജ് സെക്ഷനുകളിലാണ് പ്രക്ഷോഭം ആളിക്കത്തിയിരിക്കുന്നത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലെ ലാല്‍ഗൊല റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് വൈകീട്ടുണ്ടായ പ്രക്ഷോഭത്തിനിടെ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ട്രെയിനുകള്‍ സമരക്കാര്‍ തീയിട്ടു. ഇതില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തമാണൊഴിവായത്.

കൊല്‍ക്കത്ത നഗരത്തിലെ ഹൗറയ്ക്കടുത്ത് നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിനിടെ ഒരുസംഘമാളുകള്‍ സംക്‌റെയില്‍ റെയില്‍വേ സ്‌റ്റേഷന്റെ ഒരുഭാഗത്തിന് തീയിട്ടു. മുര്‍ഷിദാബാദ് ജില്ലയിലെ പൊരാദംഗ, ജാംഗിപൂര്‍, ഫരാക്ക എന്നീ റെയില്‍വേ സ്‌റ്റേഷനുകളിലും ഹൗറ ജില്ലയിലെ ബാവ്‌രിയ, നല്‍പൂര്‍ സ്‌റ്റേഷനുകളിലും പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കുകള്‍ തടസ്സപ്പെടുത്തിയതിനാല്‍ ട്രെയിന്‍ ഗതാഗതം താളംതെറ്റിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it