Kerala

സർക്കുലർ പരിഷ്കരിച്ചു; സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരും

കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയ വിവാദ സർക്കുലറിലെ മാധ്യമ പ്രവർത്തകരുടെ പെരുമാറ്റം ശരിയല്ലെന്ന പരാമർശം പുതിയ സർക്കുലറിൽ നിന്നും ഒഴിവാക്കി.

സർക്കുലർ പരിഷ്കരിച്ചു; സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരും
X
തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലെ മാധ്യമ പ്രവർത്തകരുടെ ഇടപെടലിന് പുതിയ നിയന്ത്രണവുമായി സർക്കാർ. പ്രത്യക്ഷത്തിൽ മാറ്റമുണ്ടെങ്കിലും നേരത്തേ പുറപ്പെടുവിച്ച നിയന്ത്രണ ഉത്തരവിന്റെ ആവർത്തനം തന്നെയാണ് പുതിയ വിജ്ഞാപനത്തിലുമുള്ളത്. കഴിഞ്ഞ ജനുവരി 29നാണ് സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയത് മുൻ സർക്കുലറിൽ ഉള്ളത് പോലെ തന്നെ മുഖ്യമന്ത്രി, മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ പ്രതികരണം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പുതിയ വിജ്ഞാപനത്തിലും ആവർത്തിക്കുന്നത്. സർക്കാരിന്റെ വിവിധ വകുപ്പുകളിലെത്തി വിവരം ശേഖരിക്കുന്നതിന് മാധ്യമ പ്രവർത്തകർക്ക് അക്രഡിറ്റേഷൻ കാർഡോ സെക്രട്ടറിയേറ്റിൽ നിന്നും നൽകുന്ന മാധ്യമ പാസോ ഉണ്ടാവണം. അല്ലാത്തപക്ഷം ജില്ലാ പിആർഡി ഓഫിസ് വഴിമാത്രമേ വിവരങ്ങൾ ശേഖരിക്കാനാവു. അതുപോലെ വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പ്രതികരണം തോന്നിയപടി മാധ്യമ പ്രവർത്തകർക്ക് എടുക്കാൻ കഴിയില്ലെന്നും സർക്കുലറിൽ പറയുന്നു. അതേസമയം കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയ വിവാദ സർക്കുലറിലെ മാധ്യമ പ്രവർത്തകരുടെ പെരുമാറ്റം ശരിയല്ലെന്ന പരാമർശം പുതിയ സർക്കുലറിൽ നിന്നും ഒഴിവാക്കി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിഐപികളിൽ നിന്ന് പൊതുപരിപാടികൾക്കിടയിലോ വിമാനത്താവളം, റയിൽവേ സ്‌റ്റേഷൻ, സർക്കാർ ഗസ്റ്റ് ഹൗസ്, തുടങ്ങിയ സ്ഥങ്ങളിൽ നിന്നോ പ്രതികരണം എടുക്കാൻ പാടില്ലെന്ന നിർദ്ദേശവും ഒഴിവാക്കിട്ടുണ്ട്. അതേസമയം വിഐപികളെ സമീപിക്കുമ്പോൾ അത് പിആർഡി വഴി ആയിരിക്കണമെന്നും പറയുന്നു. പിആർഡി ഉദ്യോഗസ്ഥർ ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരെ മൊബെൽ ആപ്പ് വഴിയോ വാട്സ് ആപ്പ് വഴിയോ ഇക്കാര്യം അറിയിക്കും. അവർ നൽകുന്ന സമയത്ത് മാത്രമേ പ്രതികരണമെടുക്കാൻ പാടുള്ളു. മുൻ സർക്കുലറിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതികരണം എടുക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ നേരിട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ പാടില്ലെന്ന് പുതിയ സർക്കുലറിൽ പറയുന്നു.
Next Story

RELATED STORIES

Share it