Kerala

സ്പിരിറ്റ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളുടെ വരവേല്‍പ്പ്

രണ്ടുമാസമായി റിമാന്‍ഡിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ അത്തിമണി അനിലിനെയാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ദിനനാഥന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ജയിലിലെത്തി സ്വീകരിച്ചത്.

സ്പിരിറ്റ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളുടെ വരവേല്‍പ്പ്
X

പാലക്കാട്: സ്പിരിറ്റ് കടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കള്‍ ജയിലിലെത്തി വരവേല്‍പ്പ് നല്‍കിയത് വിവാദമാവുന്നു. രണ്ടുമാസമായി റിമാന്‍ഡിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ അത്തിമണി അനിലിനെയാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ദിനനാഥന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ജയിലിലെത്തി സ്വീകരിച്ചത്.

സ്പിരിറ്റ് കേസില്‍ റിമാന്‍ഡിലായിരുന്ന അത്തിമണി അനിലിനെ ചിറ്റൂര്‍ സബ്ജയിലിന് മുന്നില്‍ എതിരേല്‍ക്കുന്ന നേതാക്കള്‍ എന്ന പേരില്‍ ഇടത് യുവജനസംഘടനകളുടെ സമൂഹമാധ്യമ കൂട്ടായ്മകളിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. സ്പിരിറ്റ് കേസില്‍ പിടിയിലായതിനെത്തുടര്‍ന്ന് അനിലിനെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍, ഉന്നത നേതാക്കളുമായി ഇപ്പോഴും അനിലിന് ബന്ധമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് ജയിലിലെ സ്വീകരണം. മെയ് അഞ്ചിനാണ് അനിലിനെ സ്പിരിറ്റ് കേസില്‍ എക്‌സൈസ് സംഘം അറസ്റ്റുചെയ്യുന്നത്.

തത്തമംഗലത്തുവച്ച് 480 ലിറ്റര്‍ പിടികൂടിയ കേസിലെ രണ്ടാംപ്രതിയാണ് അനില്‍. തുടര്‍ന്ന് ഒളിവില്‍ പോയ അനിലിനെ അഞ്ചുദിവസങ്ങള്‍ക്ക് ശേഷമാണ് എക്‌സൈസ് സംഘം പിടികൂടിയത്. സിപിഎം ഉന്നത നേതാക്കളുടെ സമ്മര്‍ദത്താലാണ് അനിലിനെ പോലിസ് പിടികൂടാന്‍ വൈകുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പോലിസിനെതിരേയും എക്‌സൈസിനെതിരേയും വിമര്‍ശനം ശക്തമായതിനെത്തുടര്‍ന്നാണ് അനില്‍ പിടിയിലാവുന്നത്. സ്പിരിറ്റ് കേസ് പ്രതിക്ക് വിദ്യാര്‍ഥി, യുവജനസംഘടനാ നേതാക്കള്‍ സ്വീകരണം നല്‍കിയതിനെതിരേ സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ശക്തമായിട്ടുണ്ട്.

Next Story

RELATED STORIES

Share it