- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മമ്പാട് കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍; മാതാപിതാക്കള്‍ കസ്റ്റഡിയില്‍
കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും അവശനിലയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ആറും, നാലും വയസുള്ള കുട്ടികളെയാണ് വീട്ടില്‍ പൂട്ടിയിട്ടിരുന്നത്. നാട്ടുകാരും പോലിസും ചേര്‍ന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

മലപ്പുറം: മമ്പാട് കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. അന്തര്‍സംസ്ഥാന സ്വദേശികളായ മാതാപിതാക്കളാണ് കുട്ടികളെ പൂട്ടിയിട്ടത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും അവശനിലയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ആറും, നാലും വയസുള്ള കുട്ടികളെയാണ് വീട്ടില്‍ പൂട്ടിയിട്ടിരുന്നത്. നാട്ടുകാരും പോലിസും ചേര്‍ന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ദമ്പതികളായ തങ്കരാജ്, മാരിയമ്മ എന്നിവരെ നിലമ്പൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലാണ് സംഭവം.
കുട്ടികള്‍ അവശനിലയിലാണെന്ന് സംശയം തോന്നിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷണം നല്‍കാതെ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് ദമ്പതികള്‍ പുറത്തുപോവുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അധികൃതര്‍ പൂട്ടുതകര്‍ത്ത് കയറി പരിശോധിച്ചപ്പോള്‍ അവശനിലയിലായ കുട്ടികളെയാണ് കണ്ടെത്തിയത്. ഭക്ഷണം കഴിച്ചിട്ട് ഏറെ നേരമായെന്ന് ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലാവുമെന്ന് നാട്ടുകാര്‍ പറയുന്നു.
കുട്ടികളില്‍ ഒരാള്‍ക്ക് കണ്ണുപോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. മാതാപിതാക്കള്‍ പതിവായി വീട്ടില്‍നിന്ന് പുറത്ത് പോവുന്നതും പുറത്തുപോയി ഭക്ഷണം കഴിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കുട്ടികളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. കൂടെയുള്ളത് രണ്ടാനമ്മയാണെന്ന് കുട്ടികള്‍ പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
എന്തിനാണ് കുട്ടികളെ പൂട്ടിയിട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലിസ് അന്വേഷിച്ചുവരികയാണ്. ആശുപത്രിയിലെത്തിച്ച കുട്ടികള്‍ക്ക് വെള്ളവും ബിസ്‌കറ്റും മറ്റും നല്‍കി. ഇതോടെ കുട്ടികളുടെ നില അല്‍പം മെച്ചപ്പെട്ടു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ടെത്തി. കുട്ടികളുടെ അമ്മ മരണപ്പെട്ടുപോയതിനാല്‍ തങ്കരാജ് രണ്ടാമത് വിവാഹം കഴിച്ചയാളാണ് മാരിയമ്മയെന്ന് നാട്ടുകാര്‍ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















