Kerala

ബാലസാഹിത്യകാരന്‍ ഉത്തമന്‍ പാപ്പിനിശ്ശേരി അന്തരിച്ചു

നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ബാലസാഹിത്യ കൃതികള്‍ എഴുതിയിട്ടുണ്ട്

ബാലസാഹിത്യകാരന്‍ ഉത്തമന്‍ പാപ്പിനിശ്ശേരി അന്തരിച്ചു
X

കണ്ണൂര്‍: ബാലസാഹിത്യകാരനും പാപ്പിനിശ്ശേരി വെസ്റ്റ് ഗവ. യുപി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനുമായ ഉത്തമന്‍ പാപ്പിനിശ്ശേരി(69) വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. 1969ല്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായാണ് ജോലിയില്‍ പ്രവേശിച്ചത്. സിപിഎം ധര്‍മക്കിണര്‍ ഒന്ന് ബ്രാഞ്ച് അംഗമാണ്. കെഎസ്ടിഎ നേതാവ്, പുരോഗമന കലാ സാഹിത്യ സംഘം മേഖലാ സെക്രട്ടറി, പാപ്പിനിശ്ശേരി പുത്തലത്ത് മോഹനന്‍ സ്മാരക വായനശാലാ പ്രസിഡന്റ്, പാപ്പിനിശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അവര്‍ മനുഷ്യര്‍, യക്ഷിപ്പാല, വീട് ഇല്ലാതാകുന്നു, താമരപ്പൂവ്, അല്‍ഭുതപ്പന്ത്, ഒരമ്മ പെറ്റ മക്കള്‍, ബാലുവിന്റെ സ്വപ്നങ്ങള്‍, നെല്ലിക്ക, മയൂരി , ടോമി, സസ്യങ്ങള്‍ നമ്മുടെ രക്ഷിതാക്കള്‍, നൈന്‍ത് ബി, കുട്ടികളുടെ അഴീക്കോട്, കണ്ണന്റെ വഴികള്‍, പാറുക്കുട്ടി തുടങ്ങി കൃതികള്‍ രചിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് അവാര്‍ഡ്, 1987ല്‍ മികച്ച കഥയ്ക്കുള്ള ആശ്രയ ബാലസാഹിത്യ അവാര്‍ഡ്, 1999ല്‍ കൃതിക്ക് പി ടി ഭാസ്‌കര പണിക്കര്‍ അവാര്‍ഡ്, 2002ല്‍ അധ്യാപക കലാ സാഹിത്യ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ബാലസാഹിത്യ കൃതികള്‍ എഴുതിയിട്ടുണ്ട്.കുഞ്ഞിരാമന്‍-മാണിക്കം ദമ്പതികളുടെ മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍: ജിഷ, പ്രിയേഷ്, പ്രീജേഷ്, പ്രജിഷ. മരുമക്കള്‍: വിനോദ്(മേലേ ചൊവ്വ), ബിജു(ശ്രീകണ്ഠപുരം), ജംഷ(കോയ്യോട് ). സഹോദരന്‍: വി വി പവിത്രന്‍(റിട്ട. ജല അതോറിറ്റി ജീവനക്കാരന്‍). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന്.




Next Story

RELATED STORIES

Share it