Kerala

ബാലനീതി നിയമം: അനാഥക്കുരുന്നുകളെ സര്‍ക്കാര്‍ പെരുവഴിയിലാക്കരുതെന്ന് എസ്ഡിപിഐ

1960ലെ കേന്ദ്ര ഓര്‍ഫനേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ നിലപാട് ദുഷ്ടലാക്കാണ്. സംസ്ഥാനത്ത് നൂറുകണക്കിന് യത്തീംഖാനകളിലായി അനാഥകളും അഗതികളും നിര്‍ധനരുമായ ആയിരക്കണക്കിന് കുട്ടികളാണ് കഴിയുന്നത്.

ബാലനീതി നിയമം: അനാഥക്കുരുന്നുകളെ സര്‍ക്കാര്‍ പെരുവഴിയിലാക്കരുതെന്ന് എസ്ഡിപിഐ
X

കോഴിക്കോട്: ബാലനീതി നിയമത്തിന്റെ മറവില്‍ യത്തീംഖാനകള്‍ അടച്ചുപൂട്ടി അനാഥക്കുരുന്നുകളെ പെരുവഴിയിലാക്കാനുള്ള നീക്കത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ആവശ്യപ്പെട്ടു. 1960ലെ കേന്ദ്ര ഓര്‍ഫനേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ നിലപാട് ദുഷ്ടലാക്കാണ്. സംസ്ഥാനത്ത് നൂറുകണക്കിന് യത്തീംഖാനകളിലായി അനാഥകളും അഗതികളും നിര്‍ധനരുമായ ആയിരക്കണക്കിന് കുട്ടികളാണ് കഴിയുന്നത്.

2014 ല്‍ മുക്കം ഓര്‍ഫനേജിലേക്ക് കൊണ്ടുവരികയായിരുന്ന 600 കുട്ടികളെ പോലിസ് കസ്റ്റഡിയിലെടുക്കുകയും ഹിന്ദുത്വകേന്ദ്രങ്ങളും അവരെ പിന്തുണയ്ക്കുന്ന പോലിസും മെനഞ്ഞുണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ യതീംഖാനകള്‍ക്കെതിരേ വിഷലിപ്തമായ പ്രചാരണങ്ങളുമാണ് നടത്തിയത്. അതെല്ലാം നുണക്കഥയായിരുന്നെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. സൗജന്യഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായെത്തിയ കുട്ടികളെയായിരുന്നു അന്ന് കള്ളക്കഥയുണ്ടാക്കി പെരുവഴിയിലാക്കിയത്.

അതെത്തുടര്‍ന്ന് യതീംഖാനകള്‍ക്കെതിരേ ആരംഭിച്ച വ്യാജപ്രചാരണങ്ങളുടെ മറപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കം ആയിരക്കണക്കിന് കുരുന്നുകളുടെ അന്നവും വിദ്യാഭ്യാസവും അതിലുപരി സുരക്ഷിതതാമസവും നഷ്ടപ്പെടാനേ ഉപകരിക്കൂ. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ യത്തീംഖാനകളോട് ചെയ്ത അനീതി എല്‍ഡിഎഫ് സര്‍ക്കാരും ആവര്‍ത്തിക്കരുത്. അനാഥാലയങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തയ്യാറാക്കിയ കരട് ചട്ടം സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്നും യത്തീംഖാന അധികൃതരുടെ അഭിപ്രായംകൂടി കണക്കിലെടുത്തേ ഇതുസംബന്ധിച്ച നിയമം നടപ്പാക്കാവൂം എന്നും അശ്‌റഫ് മൗലവി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it