മുഖ്യമന്ത്രി വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ചു
രാവിലെ ഒമ്പതുമണിക്ക് വയനാട് മുക്കംകുന്നിലെ വസന്തകുമാറിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരുമുണ്ടായിരുന്നു.

കല്‍പ്പറ്റ: കശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വി വി വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാവിലെ ഒമ്പതുമണിക്ക് വയനാട് മുക്കംകുന്നിലെ വസന്തകുമാറിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരുമുണ്ടായിരുന്നു.
വസന്തകുമാറിന്റെ കുടുംബത്തിനായി എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ വെറ്ററിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജോലി ചെയ്യുന്ന വസന്തകുമാറിന്റെ ഭാര്യയ്ക്ക് ആ ജോലി സ്ഥിരപ്പെടുത്തി കൊടുക്കുകയും താല്‍പര്യമില്ലങ്കില്‍ പോലിസില്‍ സബ് ഇന്‍സ്‌പെക്ടറായി നിയമനം നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT