മന്ത്രി കടകംപള്ളിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ താക്കീത്

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ എല്‍ഡിഎഫിനു വോട്ടു ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് പ്രസംഗിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ താക്കീത്. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി ടിക്കാറാം മീണ മന്ത്രിക്കു കത്ത് നല്‍കി. ചീഫ് സെക്രട്ടറി മുഖേനെയാണ് കത്ത് നല്‍കിയത്. കണ്ണൂരില്‍ പി ജയരാജന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി കടകംപള്ളി വിവാദ പ്രസ്താവന നടത്തിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നല്‍കിയ കത്തില്‍ നിര്‍ദേശിച്ചു. ദൈവത്തിന്റെ പേരില്‍ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ദൈവനാമത്തില്‍ നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിധ്യനിയമം സെക്ഷന്‍ 123 അനുസരിച്ച് കുറ്റകരമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT