Kerala

ചേപ്പാട് വാഹനാപകടം; ചികില്‍സയിലിരുന്നയാള്‍ മരിച്ചു

ചേപ്പാട് വാഹനാപകടം; ചികില്‍സയിലിരുന്നയാള്‍ മരിച്ചു
X

ആലപ്പുഴ: ചേപ്പാട്ട് ലോറിയും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് ചികില്‍സയിലിരുന്ന ഒരാള്‍ മരിച്ചു. പുതിയവിള വെങ്കിടേശ്വര നിലയത്തില്‍ അരുണാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് എന്‍ടിപിസി ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയും രണ്ട് കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്.

ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി എതിര്‍ദിശയില്‍നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചു. എതിര്‍ദിശയില്‍നിന്നും വന്ന കാറിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. കരീലക്കുളങ്ങര സ്വദേശികളായ നാസ്, രമേശ്, അരുണ്‍, വിഷ്ണു എന്നിവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെയാണ് അരുണ്‍ മരിച്ചത്. ലോറിയുടെ പിന്നില്‍ ഇടിച്ച കാറിലെ യാത്രികര്‍ക്കും പരിക്കുണ്ട്.

Next Story

RELATED STORIES

Share it