Kerala

സെൻകുമാറിനെ ഡിജിപിയാക്കിയത് ഏറ്റവും വലിയ തെറ്റെന്ന് പ്രതിപക്ഷ നേതാവ്

സെൻകുമാറിനെ എക്കാലവും ന്യായീകരിച്ചിരുന്ന ആളായിരുന്നു ചെന്നിത്തല. പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.

സെൻകുമാറിനെ ഡിജിപിയാക്കിയത് ഏറ്റവും വലിയ തെറ്റെന്ന് പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: ടി പി സെൻകുമാറിനെ ഡിജിപിയാക്കിയത് തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ തീരുമാനം വലിയ അബദ്ധവും അപരാധവുമായി. ആ തീരുമാനം എടുത്തതിന്റെ ഫലം ഇപ്പോൾ തങ്ങൾ അനുഭവിക്കുകയാണ്. അതിലിപ്പോൾ താൻ പശ്ചാത്തപിക്കുകയാണ്. മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെൻകുമാറിനെ താൻ ഡിജിപി ആക്കിയതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതേേേസമയം, താൻ കണ്ട ഏറ്റവും നല്ല ആഭ്യന്തര മന്ത്രി ചെന്നിത്തല അല്ലെന്ന് സെൻകുമാർ മറുപടി നൽകി.

സ​മീ​പ​കാ​ല​ത്തെ സെ​ൻ​കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന​ക​ളും നി​ല​പാ​ടു​ക​ളും വ​ൻ വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ലയുടെ തു​റ​ന്നു​പ​റ​ച്ചി​ൽ. സെൻകുമാറിനെ എക്കാലവും ന്യായീകരിച്ചിരുന്ന ആളായിരുന്നു ചെന്നിത്തല. പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടാണ് അന്ന് ചെന്നിത്തല സ്വീകരിച്ചത്. നിയമസഭയിൽ അരമണിക്കൂറോളം സെൻകുമാറിന് വേണ്ടി ചെന്നിത്തല വാദിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി സെൻകുമാറിന്റെ സംഘപരിവാർ ബന്ധമടക്കം ചൂണ്ടിക്കാട്ടിയാണ് മറുപടി നൽകിയത്. എൽഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരേ കോ​ട​തി​യെ സ​മീ​പി​ച്ച സെ​ൻ​കു​മാ​ർ പി​ന്നീ​ട് ഡി​ജി​പി സ്ഥാ​ന​ത്തി​രു​ന്നാ​ണ് സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​ത്.

സമീപകാലം വരെ ചെന്നിത്തലയുടെ വിശ്വസ്തനായിരുന്നു സെൻകുമാർ. മ​ഹേ​ഷ് കു​മാ​ർ സിം​ഗ്ല എ​ന്ന ഐ​പി​എ​സ് ഓ​ഫീ​സ​റാ​യി​രു​ന്നു സെ​ൻ​കു​മാ​റി​ന്‍റെ സ്ഥാ​ന​ത്ത് ഡി​ജി​പി​യാ​കേ​ണ്ടി​യി​രു​ന്ന​ത്. ഒ​രു മ​ല​യാ​ളി സ്ഥാ​ന​ത്തേ​ക്ക് വ​ര​ട്ടെ എ​ന്നാ​ണ് താ​ൻ ചി​ന്തി​ച്ച​ത്. അ​ല്ലാ​തെ മ​റ്റൊ​ന്നും ആ​ലോ​ചി​ച്ചി​ല്ല. ച​ക്ക​യ​ല്ല​ല്ലോ തു​ര​ന്നു​നോ​ക്കാ​നെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

കെപിസിസി പുനസംഘടന ഉടൻ ഉണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. കുട്ടനാട് സീറ്റ് ആർക്കു നൽകണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കെപിസിസി പുന:സംഘടന വൈകുന്നത്തിൽ പാർട്ടിക്കുളളിൽ എതിർപ്പ് ശക്തമാകുന്നതിനിടയിലാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്.

Next Story

RELATED STORIES

Share it