Kerala

പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി രമേശ് ചെന്നിത്തല

മൂന്ന് ദിവസമായി തന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി സംശയമുണ്ട്. സര്‍ക്കാരിന്റെ അറിവോടെയാണോ ഇതെന്ന് വ്യക്തമാക്കണം.

പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: താനടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് ദിവസമായി തന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി സംശയമുണ്ട്. സര്‍ക്കാരിന്റെ അറിവോടെയാണോ ഇതെന്ന് വ്യക്തമാക്കണം.

തനിക്ക് പുറമെ മറ്റ് പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍കോളുകളും ഇത്തരത്തില്‍ ചോര്‍ത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോന്നിയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാനുള്ള നിയമനിര്‍മ്മാണം നടത്തുമെന്ന പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it