Kerala

സർക്കാരിന്‍റെ അഴിമതിയും കൊള്ളയും: മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കൂച്ചുവിലങ്ങിടാൻ ശ്രമമെന്ന് ചെന്നിത്തല

ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയാണിത്. ലൈഫ് മിഷനിൽ അടക്കമുള്ള അഴിമതി പുറത്തു വരുന്നതിലുള്ള ജാള്യതയാണ് ഇത്തരമൊരു നടപടിക്ക് പിന്നിൽ.

സർക്കാരിന്‍റെ അഴിമതിയും കൊള്ളയും: മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കൂച്ചുവിലങ്ങിടാൻ ശ്രമമെന്ന് ചെന്നിത്തല
X

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ അഴിമതിയും കൊള്ളയും തുറന്നു പറയുന്നതിൽ നിന്ന് മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കൂച്ചുവിലങ്ങ് ഇടാനുള്ള നടപടിയുടെ ഭാഗമായാണ് സെൻസർഷിപ്പ് ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയാണിത്. ലൈഫ് മിഷനിൽ അടക്കമുള്ള അഴിമതി പുറത്തു വരുന്നതിലുള്ള ജാള്യതയാണ് ഇത്തരമൊരു നടപടിക്ക് പിന്നിൽ. ഇത്തരം വാർത്തകളെ വ്യാജവാർത്ത എന്ന് ചാപ്പകുത്താൻ ഒരു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് അപകടകരവും ജനാധിപത്യ വിരുദ്ധവുമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ സൈബർ ആക്രമണം ഉണ്ടാകുമ്പോൾ നടപടിയെടുക്കുന്ന സർക്കാർ പ്രതിപക്ഷ നേതാക്കൾക്കെതിരായ ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രതിപക്ഷ നേതാക്കളുടെ പത്രസമ്മേളനം തുടങ്ങുന്നതു മുതൽ സൈബർ ഗുണ്ടകൾ ആക്രമിക്കുകയാണ്. സർക്കാരും പാർട്ടിയും ചേർന്ന് ആസൂത്രിതമായി പുതിയ സെൻസർഷിപ്പിനുണ്ടിയുള്ള നടപടിയുടെ ഭാഗമാണിതെന്നും ചെന്നിത്തല ആരോപിച്ചു.

Next Story

RELATED STORIES

Share it