Kerala

വനിതാ മതിലിനായി പരീക്ഷ മാറ്റിയത് തെറ്റെന്ന് പ്രതിപക്ഷ നേതാവ്

ജനുവരി 1ലെ പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനിച്ചത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാല നല്‍കുന്ന വിശദീകരണം.

വനിതാ മതിലിനായി പരീക്ഷ മാറ്റിയത് തെറ്റെന്ന് പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിനായി പരീക്ഷ മാറ്റിയത് ദൗര്‍ഭാഗ്യകരവും തെറ്റുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകളാണ് മാറ്റിയതെന്ന് ചെന്നിത്തല പറഞ്ഞു. ജനുവരി 1ലെ പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനിച്ചത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാല നല്‍കുന്ന വിശദീകരണം.

എന്നാല്‍ ജനുവരി 8,9 നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം കോളജുകള്‍ തുറക്കുന്നത് 31 നുമാണ്. മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരേയും ആംബുലന്‍സുകളും ഉപയോഗിക്കുന്നതായും ചെന്നിത്തല കുറ്റപ്പെടുത്തി.




Next Story

RELATED STORIES

Share it