Kerala

കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി: വിദഗ്ധസമിതി അന്വേഷിക്കും

സര്‍ജന്‍, റേഡിയോ തെറാപ്പിസ്റ്റ്, പത്തോളജിസ്റ്റ് എന്നിവര്‍ അടങ്ങിയ സംഘമാവും അന്വേഷിക്കുക. മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്നുള്ള വിദഗ്ധരാവും സംഘത്തിലുണ്ടാവുക. കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പടെ മൂന്ന് ആശുപത്രികളില്‍ ചികില്‍സ നിഷേധിക്കപ്പെട്ട് രോഗി മരിച്ച സംഭവത്തിലും സമിതി വിശദമായ അന്വേഷണം നടത്തും.

കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി: വിദഗ്ധസമിതി അന്വേഷിക്കും
X

കോട്ടയം: കാന്‍സറില്ലാത്ത രോഗിയെ കീമോ തെറാപ്പിക്ക് വിധേയമാക്കിയ സംഭവത്തെക്കുറിച്ച് വിദഗ്ധസമിതി അന്വേഷിക്കും. സര്‍ജന്‍, റേഡിയോ തെറാപ്പിസ്റ്റ്, പത്തോളജിസ്റ്റ് എന്നിവര്‍ അടങ്ങിയ സംഘമാവും അന്വേഷിക്കുക. മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്നുള്ള വിദഗ്ധരാവും സംഘത്തിലുണ്ടാവുക. കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പടെ മൂന്ന് ആശുപത്രികളില്‍ ചികില്‍സ നിഷേധിക്കപ്പെട്ട് രോഗി മരിച്ച സംഭവത്തിലും സമിതി വിശദമായ അന്വേഷണം നടത്തും. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

സ്വകാര്യാശുപത്രികള്‍കൂടി ഉള്‍പ്പെട്ട സംഭവമായതിനാലാണ് വിദഗ്ധപാനല്‍ രൂപീകരിക്കാനുള്ള തീരുമാനം. കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ കോട്ടയം ഗാന്ധിനഗര്‍ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാക്കെതിരെയും രണ്ട് സ്വകാര്യലാബുകള്‍ക്കെതിരേയും ആലപ്പുഴ സ്വദേശി രജനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കട്ടപ്പന സ്വദേശി കുമ്പളന്താനത്ത് ജേക്കബ് തോമസിന്റെ മരണത്തില്‍ മൂന്ന് ആശുപത്രികള്‍ക്കെതിരേയും മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്.

മരിച്ച ജേക്കബ് തോമസിന്റെ മകള്‍ റെനിയില്‍നിന്നു കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ മൊഴിയെടുത്തിരുന്നു. ആശുപത്രി പിആര്‍ഒ, അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ എന്നിവരോട് രോഗിയുടെ അവസ്ഥ ബോധ്യപ്പെടുത്തിയതായി റെനി മൊഴി നല്‍കി. എന്നാല്‍, ഇവിടെ നിന്നു വേണ്ട ചികില്‍സ കിട്ടിയില്ലെന്നും റെനി അറിയിച്ചു. മൂന്ന് ആശുപത്രികളില്‍നിന്ന് സിസി ടിവി കാമറ തെളിവുകള്‍ പോലിസ് ശേഖരിച്ചു. ആശുപത്രി ജീവനക്കാര്‍ക്കു പിഴവുപറ്റിയിട്ടില്ലെന്നു കാണിച്ച് സൂപ്രണ്ട് ഡോ.ടി കെ ജയകുമാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു റിപോര്‍ട്ട് നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു ജീവനക്കാര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്നു സൂപ്രണ്ട് റിപോര്‍ട്ട് നല്‍കിയത്.

Next Story

RELATED STORIES

Share it