Kerala

കാന്‍സറില്ലാത്ത രോഗിക്ക് കീമോ: ഡോക്ടര്‍മാരെ ന്യായീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ്

ഡോക്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും വേഗത്തില്‍ ചികിത്സ നല്‍കാനാണ് ഡോക്ടടര്‍മാര്‍ ശ്രമിച്ചത്. തെറ്റ് സ്വകാര്യ ലാബിന്റേതാണെന്നും നേരത്തെയും പരാതി ഉയര്‍ന്നപ്പോള്‍ മെഡിക്കല്‍ സംഘം അന്വേഷിച്ചിരുന്നുവെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.

കാന്‍സറില്ലാത്ത രോഗിക്ക് കീമോ:  ഡോക്ടര്‍മാരെ ന്യായീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ്
X

കോട്ടയം: കാന്‍സറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാരെ ന്യായീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ്. ഡോക്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും വേഗത്തില്‍ ചികിത്സ നല്‍കാനാണ് ഡോക്ടടര്‍മാര്‍ ശ്രമിച്ചത്. തെറ്റ് സ്വകാര്യ ലാബിന്റേതാണെന്നും നേരത്തെയും പരാതി ഉയര്‍ന്നപ്പോള്‍ മെഡിക്കല്‍ സംഘം അന്വേഷിച്ചിരുന്നുവെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. സ്വകാര്യ ലാബില്‍ പരിശോധന നടത്തിയത് മെഡിക്കല്‍ കോളജില്‍ നിന്നും വിരമിച്ച മുതിര്‍ന്ന ഡോക്ടറാണ്.

മാറിടത്തിലുണ്ടായ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയ്‌ക്കെത്തിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജ് പതോളജി ലാബിലും മറ്റൊന്ന് സ്വകാര്യ ലാബിലേക്കും നല്‍കി. കാന്‍സറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ ചികില്‍സ തുടങ്ങുകയും രജനിയെ കീമോതെറാപ്പിക്ക് വിധേയയാക്കുകയും ചെയ്തത്.

ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബില്‍ നല്‍കിയ സാംപിളും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിലും തിരുവനന്തപുരം ആര്‍സിസിയിലും പരിശോധിച്ചെങ്കിലും കാന്‍സര്‍ കണ്ടെത്താനായില്ല.




Next Story

RELATED STORIES

Share it