ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവിയുടെ വിയോഗം തീരാനഷ്ടം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
തിരുവനന്തപുരം: ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന അധ്യക്ഷനും തിരുവനന്തപുരം വലിയ ഖാസിയുമായിരുന്ന അല്‍ ഉസ്താദ് ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവിയുടെ വിയോഗം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമക്ക് മാത്രമല്ല കേരളത്തിന്റെ പൊതുസമൂഹത്തിന് തന്നെ തീരാനഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.
എല്ലാവരോടും സൗഹൃദവും സ്‌നേഹവും കാത്തുസൂക്ഷിച്ച ബഹുമാന്യനായ ഉസ്താദ് ഇന്ത്യയിലെ തന്നെ മുതിര്‍ന്ന മതപണ്ഡിതന്മാരില്‍ ഒരാളാണ്. സംഘടനാ ഭേദമന്യേ എല്ലാവരെയും ഉള്‍ക്കൊള്ളാനും ഒരുമിച്ചുനിര്‍ത്താനും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത ഒരു മഹാ വ്യക്തിത്വം കൂടിയാണദ്ദേഹമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വ്യസനിക്കുന്ന ഉറ്റവര്‍, ശിഷ്യന്മാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT