ചിറ്റാറില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം; പശുവിനെ കൊന്നുതിന്നു

X
NSH14 Jan 2021 7:37 AM GMT
പത്തനംതിട്ട: ചിറ്റാറില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം. സീതത്തോട് ഗുരുനാഥന്‍മണ്ണില്‍ വളര്‍ത്തുപശുവിനെ പുലി കൊന്നുതിന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ഗുരുനാഥന്‍മണ്ണ് മേപ്പുറത്ത് കുഞ്ഞുമോന്റെ പശുവിനെയാണ് പുലി ആക്രമിച്ചത്.
വീടിനു സമീപം തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ ആക്രമിച്ചു കൊലപ്പെടുത്തി ഒരുഭാഗം ഭക്ഷിച്ച നിലയിലാണ് കണ്ടത്. സംഭവസ്ഥലത്ത് വനംവകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. പുലിയാണെന്ന നിഗമനത്തിലാണ് വനംവകുപ്പും. മുമ്പും വനമേഖലയോടു ചേര്‍ന്ന ഈ പ്രദേശത്ത് വന്യമൃഗശല്യമുണ്ടായിട്ടുണ്ട്.
Next Story