Kerala

ബിസിനസിന്റെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് രണ്ടു കോടിയോളം തട്ടിയെടുത്ത കേസില്‍ മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍

മഹാരാഷ്ട്ര സ്വദേശി ഡാനിഷ് സുഹൈല്‍ താക്കൂര്‍(സമര്‍ ഇസ്മയില്‍ ഷാഹ-45)നെയാണ് എറണാകുളം അസിസ്റ്റന്റ് പോലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തത്

ബിസിനസിന്റെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് രണ്ടു കോടിയോളം തട്ടിയെടുത്ത കേസില്‍ മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍
X

കൊച്ചി:ബിസിനസില്‍ പണം മുടക്കിയാല്‍ മുതലും ലാഭവിഹിതവും നല്‍കാമെന്ന് വാഗ്ദാനം നല്‍കി അഞ്ചു പേരില്‍ നിന്നായി രണ്ടു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മഹാരാഷ്ട്ര സ്വദേശി പിടിയില്‍.മഹാരാഷ്ട്ര സ്വദേശി ഡാനിഷ് സുഹൈല്‍ താക്കൂര്‍(സമര്‍ ഇസ്മയില്‍ ഷാഹ-45)നെയാണ് എറണാകുളം അസിസ്റ്റന്റ്് പോലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

പച്ചക്കറിയുടെയും ഫ്രൂട്ട്‌സിന്റെയും, ബിസിനസ്സ് നടത്തുന്നതിനായി പണം മുടക്കിയാല്‍ മുടക്കു മുതലും, ലാഭ വിഹിതവും ഉള്‍പ്പെടെ തരാമെന്നും, ഫ്രൂട്ട്‌സുകള്‍ മറ്റു സംസ്ഥനത്തു നിന്ന് ഇറക്കിത്തരാം എന്നും പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് കേസ്സുകളിലായി അഞ്ച് പരാതിക്കാരില്‍ നിന്നും ഏകദേശം രണ്ട് കോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തതായി പോലിസ് പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരി 22 നും സെപ്തംബര്‍ മൂന്നിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഇതു കൂടാതെ ഇയാളുടെ പേരില്‍ കളമശ്ശേരി, എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനുകളില്‍ ഇത്തരത്തിലുള്ള പരാതികളും നിലവിലുണ്ടെന്നും പ്രതിയെ കുറിച്ച് വിശദമായി അന്വേഷിച്ചു വരുകയാണെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it