Kerala

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ തട്ടിപ്പ്; പ്രതി മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച്

എറണാകുളം അഡീഷല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ അഞ്ചു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് െ്രെകംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഇയാളെ കുറ്റകൃത്യത്തിലുള്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി തെളിവെടുക്കേണ്ടതിനും കേസിലുള്‍പ്പെട്ടതും ഇയാള്‍ കൃത്രിമമായി ചമച്ച രേഖകള്‍ പരിശോധിക്കാനും കസ്റ്റഡി അനിവാര്യമാണെന്നു ഹരജിയില്‍ പറയുന്നു

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ തട്ടിപ്പ്; പ്രതി മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച്
X

കൊച്ചി:പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച്കോടതിയില്‍ ഹരജി നല്‍കി. എറണാകുളം അഡീഷല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ അഞ്ചു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് ക്രൈംബ്രാഞ്ച്ആവശ്യപ്പെട്ടിരിക്കുന്നത്. ഇയാളെ കുറ്റകൃത്യത്തിലുള്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി തെളിവെടുക്കേണ്ടതിനും കേസിലുള്‍പ്പെട്ടതും ഇയാള്‍ കൃത്രിമമായി ചമച്ച രേഖകള്‍ പരിശോധിക്കാനും കസ്റ്റഡി അനിവാര്യമാണെന്നു ഹരജിയില്‍ പറയുന്നു.

പ്രതി പലരില്‍ നിന്നും തട്ടിച്ചെടുത്ത പണം എങ്ങിനെ ഉപയോഗപ്പെടുത്തി, തട്ടിപ്പിനുള്ള ഉറവിടത്തെപ്പറ്റിയും അന്വേഷണം തുടരുന്നതിനു ചോദ്യം ചെയ്യല്‍ അത്യാവശ്യമാണെന്നു ഹരജിയില്‍ പറയുന്നു.ബാങ്കിന്റെ വ്യാജ രേഖ ഉണ്ടാക്കിയാണ് മോണ്‍സണ്‍ തട്ടിപ്പ് നടത്തിയതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഉന്നത പോലീസുദ്യോഗസ്ഥരുടെ വരെ വിശ്വാസം പ്രതി സമ്പാദിച്ചുവെന്നും ഇതിനാല്‍ വിശദമായ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കണമെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

ഇയാള്‍ക്കെതിരെ പുതിയ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തതില്‍ ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും ക്രൈംബ്രാഞ്ച തേടി.അതേ സമയം തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മോണ്‍സണും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതിക്കെതിരെ തെളിവുകളൊന്നുമില്ലെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാനവാദം പരാതിക്കാരന്‍ പണം നല്‍കിയതിന്റെ രേഖകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും അറിയിച്ചു.ഹരജിയില്‍ നാളെ കോടതി വാദം കേള്‍ക്കും.

Next Story

RELATED STORIES

Share it