Kerala

പുരാവസ്തു വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ്: പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും ; കസ്റ്റഡി നീട്ടി വാങ്ങാനൊരുങ്ങി ക്രൈംബ്രാഞ്ച്

നേരത്തെ അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നതെങ്കിലും മൂന്നു ദിവസത്തെ കസ്റ്റഡിയായിരുന്നു എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചിരുന്നത്.മോന്‍സന്റെ മ്യൂസിയത്തില്‍ പുരാവസ്തു വകുപ്പും ഇന്ന് പരിശോധന നടത്തുമെന്നാണ് വിവരം

പുരാവസ്തു വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ്:  പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും ; കസ്റ്റഡി നീട്ടി വാങ്ങാനൊരുങ്ങി ക്രൈംബ്രാഞ്ച്
X

കൊച്ചി:പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.മോന്‍സന്റെ കസ്റ്റഡി ക്രൈംബ്രാഞ്ച് നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുമെന്നാണ് വിവരം.ഈ മാസം 28 നായിരുന്നു മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിത്.നേരത്തെ അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നതെങ്കിലും മൂന്നു ദിവസത്തെ കസ്റ്റഡിയായിരുന്നു എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചിരുന്നത്.

കുറ്റകൃത്യത്തിലുള്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പ്രതി മോന്‍സണ്‍ മാവുങ്കലിനെ തെളിവെടുക്കേണ്ടതിനും കേസിലുള്‍പ്പെട്ടതും ബാങ്കിന്റേതുള്‍പ്പെടെ ഇയാള്‍ കൃത്രിമമായി ചമച്ച രേഖകള്‍ പരിശോധിക്കാനും കസ്റ്റഡി അനിവാര്യമാണെന്നും പ്രതി പലരില്‍ നിന്നും തട്ടിച്ചെടുത്ത പണം എങ്ങിനെ ഉപയോഗപ്പെടുത്തി, തട്ടിപ്പിനുള്ള ഉറവിടത്തെപ്പറ്റിയും അന്വേഷണം തുടരുന്നതിനു ചോദ്യം ചെയ്യല്‍ അത്യാവശ്യമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം.തുടര്‍ന്ന് ഈ മാസം 30 വരെ കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. ഈ കാലാവധി ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മോന്‍സണ്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു.

അതേ സമയം മോന്‍ണ്‍ മാവുങ്കിലിനെതിരെ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.ഈ സാഹചര്യത്തില്‍ മോന്‍സണിനെതിരെ വിവിധ വകുപ്പുകള്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.നേരത്തെ വനംവകുപ്പും കസ്റ്റംസും മോന്‍സന്റെ കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.ഇയാളുടെ മ്യൂസിയത്തില്‍ ആനക്കൊമ്പുകള്‍ ഉണ്ട് എന്നതിന്റെ വിവരത്തിലായിരുന്നു വനം വകുപ്പ് പരിശോധന നടത്തിയത്. എന്നാല്‍ ഈ കൊമ്പുകള്‍ വ്യാജമാണെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. എന്തു വസ്തുക്കള്‍ കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തുമെന്നാണ് വിവരം.മോന്‍സന്റെ മ്യൂസിയത്തില്‍ പുരാവസ്തു വകുപ്പും ഇന്ന് പരിശോധന നടത്തുമെന്നാണ് വിവരം.മോന്‍സണിനെതിരെ പരാതി നല്‍കിയവരുടെ മൊഴിയെടുക്കല്‍ ക്രൈംബ്രാഞ്ച് തുടരുകയാണ്.ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും മോന്‍സണെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയില്‍ എത്തിയിട്ടുണ്ട്

Next Story

RELATED STORIES

Share it