Kerala

യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം; 19 എസ്എഫ്ഐ പ്രവർത്തകരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു

വ​ധ​ശ്ര​മ​വും ഗൂ​ഢാ​ലോ​ച​ന​യും പ്ര​തി​ക​ൾ​ക്ക് മേ​ൽ ചു​മ​ത്തി​യി​ട്ടു​ള്ളത്.

യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം; 19 എസ്എഫ്ഐ പ്രവർത്തകരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു
X

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജിലെ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേ​സി​ൽ 19 എസ്എഫ്ഐ പ്രവർത്തകരെ പ്രതിയാക്കി പോലിസ് കുറ്റപത്രം സമർപ്പിച്ചു. എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​യി​രു​ന്ന ന​സീം, ശി​വ​ര​ഞ്ജി​ത്ത് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേ​സ് അ​ന്വേ​ഷി​ച്ച കന്‍റോ​ണ്‍​മെ​ന്‍റ് സി​ഐ​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജിലെ ബിരുദ വി​ദ്യാ​ർ​ഥി​യാ​യ അ​ഖി​ൽ ച​ന്ദ്ര​നെ സം​ഘം ചേ​ർ​ന്ന് കു​ത്തി​വീ​ഴ്ത്തി​യെ​ന്നാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ​യു​ള്ള കേ​സ്. കോ​ള​ജി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ഖി​ലി​നെ ആ​ക്ര​മി​ക്കാ​ൻ പ്ര​തി​ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കാ​മ്പ​സി​നു​ള്ളി​ൽ വ​ച്ച് ആ​ക്ര​മി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വ​ധ​ശ്ര​മ​വും ഗൂ​ഢാ​ലോ​ച​ന​യും പ്ര​തി​ക​ൾ​ക്ക് മേ​ൽ ചു​മ​ത്തി​യി​ട്ടു​ള്ളത്.

Next Story

RELATED STORIES

Share it