Kerala

വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാനും തിരുത്താനും അവസരം

ഇലക്ട്രേറ്റ് വെരിഫിക്കേഷന്‍ പ്രോഗ്രാം വഴി എല്ലാ വോട്ടര്‍മാര്‍ക്കും ഈമാസം 15ന് മുന്‍പായി nvsp.in എന്ന വെബ് സൈറ്റിലൂടെ വോട്ടര്‍ ഹെല്‍പ്പ് ആപ്പ് ഉപയോഗിച്ച് വിവരങ്ങള്‍ പരിശോധിക്കാം. ഇതിനായി nvsp.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കണം.

വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാനും തിരുത്താനും അവസരം
X

തിരുവനന്തപുരം: വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാനും തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യം ഒരുക്കി. ഇലക്ട്രേറ്റ് വെരിഫിക്കേഷന്‍ പ്രോഗ്രാം വഴി എല്ലാ വോട്ടര്‍മാര്‍ക്കും ഈമാസം 15ന് മുന്‍പായി nvsp.in എന്ന വെബ് സൈറ്റിലൂടെ വോട്ടര്‍ ഹെല്‍പ്പ് ആപ്പ് ഉപയോഗിച്ച് വിവരങ്ങള്‍ പരിശോധിക്കാം. ഇതിനായി nvsp.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കണം.

സൈറ്റില്‍ ഇലക്ട്രേറ്റ് വെരിഫിക്കേഷന്‍ പ്രോഗ്രാം(ഇ.വി.പി) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഒരു യൂസര്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുക. മൊബൈല്‍ നമ്പര്‍ നല്‍കി അതില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കുക. ശേഷം തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പേര്, ഇ-മെയില്‍ ഐ.ഡി, പാസ്വേഡ് എന്നിവ നല്‍കുക. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ഇ.വി.പി ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം വെരിഫൈ സെല്‍ഫ് ഡീറ്റയില്‍സ് > വ്യു ഡീറ്റയില്‍സ് എന്നിവ പരിശോധിക്കുക. ഇവിടെ ഫോട്ടോ ഉള്‍പ്പെടെ പട്ടികയിലെ എല്ലാ വിവരങ്ങളും ലിസ്റ്റ് ചെയ്യാവുന്നതാണ്.

തെറ്റുണ്ടെങ്കില്‍ തിരുത്താനും സൗകര്യമുണ്ട്. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലെയിഡ് നീഡ്സ് കറക്ഷന്‍ എന്നതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ ഫീല്‍ഡ് സെലക്ട് ചെയ്ത് ശരിയായ വിവരങ്ങള്‍ നല്‍കി രേഖ അപ്പ്ലോഡ് ചെയ്യാം. ശേഷം കുടുംബത്തിലെ മറ്റു അംഗങ്ങളുടെ വിവരങ്ങളും പരിശോധിക്കാം.

ഫാമിലി ലിസ്റ്റിംഗ് ആന്റ് ഓതന്റിക്കേഷന്‍ സെലക്ട് ചെയ്ത് അതില്‍ ഫാമിലി ലിസ്റ്റിംഗ് ക്ലിക്ക് ചെയ്യുക. ശേഷം സെല്‍ഫ് ഡീറ്റയില്‍സ് ഫാമിലി മെമ്പര്‍ ആയി ആഡ് ചെയ്യാം. മറ്റ് അംഗങ്ങളുടെയും വോട്ടേഴ്‌സ് ഐ.ഡി കാര്‍ഡ് നമ്പര്‍ നല്‍കി ഫാമിലി മെമ്പറായി ആഡ് ചെയ്യാം. താമസം മാറിയവരോ മരിച്ചവരോ ഉണ്ടെങ്കില്‍ ഈ വിവരം രേഖപ്പെടുത്താനും സൗകര്യമുണ്ട്. ഫാമിലി വെരിഫിക്കേഷന്‍ ലിങ്കില്‍പോയി ഓരോ അംഗത്തിന്റെയും വെരിഫിക്കേഷന്‍ നടത്താം. വെരിഫിക്കേഷന്‍ നടത്തുമ്പോള്‍ ഭിന്നശേഷിക്കാരായവരുടെ(പി.ഡബ്യൂ.ഡി) വിവരങ്ങളും നല്‍കാം. അണ്‍ എണ്‍ട്രോള്‍ഡ് മെമ്പേഴ്സ് എന്ന ലിങ്കിലൂടെ 16 വയസില്‍ കൂടുതലുള്ള വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തവരുടെ വിവരങ്ങളും നല്‍കാം. പോളിംഗ് സ്റ്റേഷന്‍ ഫീഡ് ബാക്ക് ക്ലിക്ക് ചെയ്ത് ബൂത്ത് സംബന്ധമായ ഫീഡ്ബാക്ക് നല്‍കാം. പ്ലേ സ്റ്റോറില്‍ ലഭ്യമായ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഉപയോഗിച്ചും ഇലക്ട്രേറ്റ് വെരിഫിക്കേഷന്‍ പ്രോഗ്രാം നടത്താം. താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ഫ്രീയായും അക്ഷയ സെന്ററിലൂടെ ഒരാള്‍ക്ക് അഞ്ചു രൂപ നിരക്കിലും ഈ സംവിധാനം ഉപയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it