Kerala

ഹര്‍ത്താലുകളില്‍ പൊതു ജീവിതം സതംഭിപ്പിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ഹൈക്കോടതിയില്‍

ബന്ദുകള്‍ നിരോധിച്ചിട്ടുള്ളതാണ് പക്ഷേ ഈ ബന്ദുകളാണ് ഇപ്പോള്‍ ഹര്‍ത്താലുകളായി മാറിയിരിക്കുന്നത്.

ഹര്‍ത്താലുകളില്‍ പൊതു ജീവിതം സതംഭിപ്പിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ഹൈക്കോടതിയില്‍
X

കൊച്ചി: ഹര്‍ത്താലുകളില്‍ പൊതു ജീവിതം സതംഭിപ്പിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത.ഹര്‍ത്താലുകള്‍ നടത്തരുതെന്ന് പറയാന്‍ തങ്ങള്‍ക്ക് അവകാശമില്ല പക്ഷേ അതിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടക്കമുള്ളവയെ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കുന്ന ഹര്‍ത്താലനുകൂലികളുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെയാണ് ഹരജി നല്‍കിയിരിക്കുന്നതെന്നും ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ എന്‍ ഷംസുദ്ദീന്‍ തേജസ് ന്യൂസിനോട് പറഞ്ഞു. ഹര്‍ത്താലുകള്‍ നടത്തുമ്പോള്‍ പൊതുജീവിതം ആകെ സ്തംഭിപ്പിക്കുന്ന നിലപാടാണ് ഇത് പ്രഖ്യാപിക്കുന്നവര്‍ സ്വീകരിക്കുന്നത്. ഇത് വ്യാപാര സ്ഥാപനങ്ങളെും അന്നന്നു തൊഴിലെടുത്ത് ഉപജീവനം നടത്തുന്നവരെയും ഗുരുതരമായി ബാധിക്കുകയാണ് ഇനിയും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷംസുദീന്‍ പറഞ്ഞു. ബന്ദുകള്‍ നിരോധിച്ചിട്ടുള്ളതാണ് പക്ഷേ ഈ ബന്ദുകളാണ് ഇപ്പോള്‍ ഹര്‍ത്താലുകളായി മാറിയിരിക്കുന്നത്. ലക്ഷ കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാര വ്യവസായ മേഖലയക്ക് ഒരോ ഹര്‍ത്താലുകൊണ്ടും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സംഘപരിവാര ശക്തികള്‍ നടത്തിയ ഹര്‍ത്താല്‍ കൊച്ചിയിലെ ഭൂരിഭാഗം വ്യാപാരികളും ഒറ്റക്കെട്ടായി കട തുറന്നുകൊണ്ട് പ്രതിരോധിച്ചിരുന്നു.

Next Story

RELATED STORIES

Share it