Kerala

ചാ​ല ക​മ്പോ​ളം മെയ് മൂന്നുവരെ അ​ട​ച്ചി​ടും; അ​വ​ശ്യ​സാ​ധ​നം വിൽക്കുന്ന​ ക​ട​ക​ൾ തുറക്കും

വ്യാ​പാ​ര സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ലാണ് തീ​രു​മാ​ന​മാ​യ​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലിസ് ക​മ്മീ​ഷ​ണ​ർ ബ​ല​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ​യാ​ണ് യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത​ത്.

ചാ​ല ക​മ്പോ​ളം മെയ് മൂന്നുവരെ അ​ട​ച്ചി​ടും; അ​വ​ശ്യ​സാ​ധ​നം വിൽക്കുന്ന​ ക​ട​ക​ൾ തുറക്കും
X

തി​രു​വ​ന​ന്ത​പു​രം: നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാ​ല ക​മ്പോ​ളം അ​ട​ച്ചി​ടും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും മേ​യ് മൂ​ന്ന് വ​രെ ക​ട​ക​ൾ അ​ട​ച്ചി​ടു​വാ​നാ​ണ് വ്യാ​പാ​ര സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലിസ് ക​മ്മീ​ഷ​ണ​ർ ബ​ല​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ​യാ​ണ് യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത​ത്.

സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ൺ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന്നു​ണ്ടാ​യ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലിസ് കൊവി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ന‌​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​ത് വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

തിരക്കേറിയ ചാല കമ്പോളത്തിൽ മറ്റു മാർഗങ്ങൾ അനുശാസിക്കുന്നത് പ്രായോഗികമല്ല എന്ന നിഗമനത്തിലാണ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ മെയ് 3 വരെ അടച്ചിടുവാൻ ധാരണയായത്. ചാലയിലെയും പരിസര പ്രദേശങ്ങളിലേയും വിവിധ യൂണിറ്റുകളുടെ ഓരോ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it